Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ടെ മ​ക്ക​ൾ​ക്കും സ്‌​കൂ​ൾ പ്ര​വേ​ശ​ന​ം

text_fields
bookmark_border
അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ടെ മ​ക്ക​ൾ​ക്കും സ്‌​കൂ​ൾ പ്ര​വേ​ശ​ന​ം
cancel

ബു​റൈ​ദ: സൗ​ദി അ​റേ​ബ്യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് നി​ല​വി​ൽ തൊ​ഴി​ൽ, താ​മ​സ​രേ​ഖ​ക​ളി​ല്ലാ​തെ ക​ഴി​യു​ന്ന ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ്‌​കൂ​ളു​ക​ൾ കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ ഓ​ഫി​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​പ്പ് ന​ൽ​കി. ഗ​വ​ർ​ണ​റേ​റ്റ് അം​ഗീ​ക​രി​ച്ച​തി​ന് ശേ​ഷം കൃ​ത്യ​മാ​യി പൂ​രി​പ്പി​ച്ച പ്ര​വേ​ശ​ന ഫോ​റ​ങ്ങ​ൾ എ​ൻ​റോ​ൾ​മെ​ന്റ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സ്കൂ​ൾ അ​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ഓ​രോ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലും പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തി​മാ​സ റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ഇ​വാ​ലു​വേ​ഷ​ൻ ആ​ൻ​ഡ് അ​ഡ്‌​മി​ഷ​ന് ന​ൽ​കാ​ൻ മ​ന്ത്രാ​ല​യം രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഓ​ഫി​സു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. രേ​ഖ​ക​ൾ ശ​രി​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​തെ രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ അ​പേ​ക്ഷാ​ഫോ​റ​ത്തി​നൊ​പ്പം ത​ങ്ങ​ളു​ടെ പാ​സ്‌​പോ​ർ​ട്ട്, പു​തു​ക്കാ​ൻ സാ​ധി​ക്കാ​ത്ത താ​മ​സ​രേ​ഖ (ഇ​ഖാ​മ) എ​ന്നി​വ പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ഥി​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. സ്ഥി​ര​താ​മ​സ വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും ന​ൽ​കേ​ണ്ടി​വ​രും.

അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ത​ന്നെ രേ​ഖ​ക​ൾ ശ​രി​യാ​ക്കു​മെ​ന്ന ര​ക്ഷി​താ​വി​ന്റെ ഉ​റ​പ്പി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കു​ക എ​ന്നും മ​ന്ത്രാ​ല​യ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unauthorized residents
News Summary - School admission for children of unauthorized residents
Next Story