സ്കൂൾ ബസിന് തീപിടിച്ചു; ആളപായമില്ല
text_fieldsജിദ്ദയിലെ അല്ലൈത്തിൽ തീപിടിച്ച സ്കൂൾ ബസ്
ജിദ്ദ: ഓടിക്കൊണ്ടിരിക്കെ സ്കൂൾ ബസിന് തീപിടിച്ചു. ജിദ്ദക്കു സമീപം അല്ലൈത്ത് എന്ന സ്ഥലത്തുള്ള സ്കൂളിലെ ബസാണ് കത്തിനശിച്ചത്. ഇന്ധനം നിറക്കാൻ പോകുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് ബസിൽ തീ പടർന്നുപിടിച്ചത്. പൂർണമായും ബസ് കത്തിനശിച്ചു.
ലൈത്ത് വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാർഥികൾക്ക് ഗതാഗതസേവനം നൽകുന്നതിനുള്ള കരാറേറ്റെടുത്ത തത്വീർ എജുക്കേഷനൽ സർവിസസ് കമ്പനി ബസാണ് കത്തിനശിച്ചതെന്ന് വകുപ്പ് വക്താവ് മുഹമ്മദ് അൽആഖിൽ പറഞ്ഞു. ഈ സമയത്ത് ബസിൽ വിദ്യാർഥികളുണ്ടായിരുന്നില്ല. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ല. വിദ്യാർഥികളെ സ്കൂളിൽനിന്ന് വീടുകളിൽ തിരിച്ചെത്തിക്കാൻ ഉടൻതന്നെ തത്വീർ എജുക്കേഷനൽ സർവിസസ് കമ്പനി ബദൽ ബസ് ഏർപ്പെടുത്തിയതായും അല്ലൈത്ത് വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.