സ്വകാര്യ സ്കൂളുകളിൽ ഫീസ് വർധിക്കും
text_fieldsദോഹ: 2019–2020 അധ്യയനവർഷത്തിൽ രാജ്യത്തെ 28 സ്വകാര്യ സ്കൂളുകൾക്കും കിൻറർഗാർട്ടനുകൾ ക്കും ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസമന്ത്രാലയം അനുമതി നൽകി. മൂന്ന് മുതൽ 10 ശതമാനം വരെയാണ് ഇൗ 28 സ്കൂളുകളിൽ ട്യൂഷൻ ഫീസ് ഇക്കൊല്ലം വർധിക് കുക.ഫീസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 126 അപേക്ഷകളാണ് മന്ത്രാലയത്തിന് ആകെ ലഭിച്ചിരുന്നത്. സ്വകാര്യ സ്കൂളുകളും കിൻറർഗാർട്ടനുകളുമായി ആകെ 287 സ്ഥാപനങ്ങളാ ണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. മന്ത്രാലയത്തിലെ സ്വകാര്യ സ്കൂൾസ് ലൈസൻസിങ് വി ഭാഗം ഡയറക്ടർ ഹമദ് അൽ ഗാലി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സ്കൂളുകൾക്ക് ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകുന്നതിെൻറ വിവിധ ഘട്ടങ്ങളും സ്കൂളുകൾ ഇതിനായി ചെയ്യേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. സ്കൂളുകൾ നടത്താനുള്ള സാമ്പത്തിക ആവശ്യങ്ങൾ, അക്കാദമിക്–വിദ്യാഭ്യാസ കാര്യങ്ങളുടെ നിലവാരം ഉയർത്തൽ, സ്കൂളുകളുടെ നടത്തിപ്പിനുള്ള സാമ്പത്തിക ആവശ്യങ്ങളുടെ കമ്മി, കെട്ടിടങ്ങളുടെ മാറ്റം, ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്കുള്ള സ്കൂളുകളുെട മാറ്റം, വാടകനിരക്കിലുള്ള വർധനവ് എന്നീ കാരണങ്ങൾ കൊണ്ടാണ് ഇൗ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
1. ഭവൻസ് പബ്ലിക് സ്കൂൾ– അൽ വക്റ, ഒാൾഡ് എയർപോർട്ട്, സലത്ത അൽ ജദീദ.
2. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ
3. െഎഡിയൽ ഇന്ത്യൻ സ്കൂൾ
4. നോബിൾ ഇൻറർനാഷനൽ സ്കൂൾ
അതേസമയം, അപേക്ഷ നൽകിയ പല സ്കൂളുകളുടെയും ആവശ്യം നിരാകരിച്ചിട്ടുണ്ട്. അപേക്ഷ നൽകുേമ്പാൾ ഉൾപ്പെടുത്തേണ്ട ചില രേഖകൾ ഇല്ലാത്തിനാലാണിത്.
സ്കൂളിെൻറ സാമ്പത്തികാവസ്ഥ വിലയിരുത്താനുള്ള മൂന്നുവർഷത്തെ സാമ്പത്തിക റിപ്പോർട്ടിെൻറ അഭാവം, കുറഞ്ഞ ഫീസിനപ്പുറം സ്കൂൾ മാനേജ്മെൻറുകളുടെ പിടിപ്പുകേട് മൂലമാണ് സ്കൂളുകളുടെ ലാഭം കുറഞ്ഞതെന്ന കണ്ടെത്തൽ, അപൂർണമായ അപേക്ഷകൾ, കൃത്യമല്ലാത്ത കണക്കുകൾ ഇവയാണ് സ്കൂളുകളുടെ ആവശ്യങ്ങൾ നിരസിക്കാനുള്ള കാരണങ്ങൾ.
പുതിയ അധ്യയന വർഷം സംബന്ധിച്ച വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി. സർക്കാർ സ്കൂളുകളുടെ പുതിയ അധ്യയനവർഷത്തിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ മാർച്ച് മൂന്നുമുതൽ ഒക്ടോബർ 17 വരെയായിരിക്കും. വിദേശത്ത് നിന്ന് എത്തുന്ന വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള കാലാവധി 2020 ജനുവരി അവസാനം വരെയാണ്. 2016 സെപ്റ്റംബർ 30ന് മുമ്പ് ജനിച്ച കുട്ടികൾക്കാണ് കിൻറർഗാർട്ടനിൽ പ്രവേശനം ലഭിക്കുക. 2014 സെപ്റ്റംബർ 30ന് മുമ്പ് ജനിച്ച കുട്ടികൾക്കാണ് പ്രൈമറി ക്ലാസിൽ പ്രവേശനം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.