ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർധിപ്പിക്കരുത് - ജെ.കെ.എഫ്
text_fieldsജിദ്ദ: ഇന്ത്യൻ സ്‌കൂളിൽ ഫീസ് വർധിപ്പിക്കരുതെന്നും പരമാവധി വിദ്യാർഥികൾക്ക് പ്രവേശനം സാധ്യമാക്കണമെന്നും ജിദ്ദ കേരളൈറ്റ്‌സ് ഫോറം (ജെ.കെ.എഫ്) ഭാരവാഹികളും വിവിധ സംസ്ഥാനങ്ങളിലെ രക്ഷിതാക്കളും പ്രിൻസിപ്പൽ സയ്യദ് മസൂദ് അഹമ്മദുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കണമെന്നും പരമാവധി ചെലവ് ചരുക്കി ഇപ്പോൾ ഉണ്ടായ അധിക ബാധ്യതക്ക് പരിഹാരം കണ്ടത്തണമെന്നും അവർ നിർദേശിച്ചു. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് വിഷയങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വൈസ് പ്രിൻസിപ്പൽ നജീബ് ഖോയിസ്, ചീഫ് എക്‌സാമിനേഷൻ ഓഫീസർ അബ്ദുൽ ഹഖ് എന്നിവരും ചർച്ചകളിൽ പെങ്കടുത്തു. ജെ.കെ.എഫ് ഭാരവാഹികളായ കെ.എം ശരീഫ് കുഞ്ഞു, വി.കെ റഊഫ്, അഹമ്മദ് പാളയാട്ട്, കെ.ടി.എ മുനീർ, അബൂബക്കർ അരിമ്പ്ര, സാകിർ ഹുസൈൻ എടവണ്ണ, വിവിധ സംസ്ഥാങ്ങളിലെ സംഘടനാ പ്രതിനിധികളും രക്ഷിതാക്കളുമായ അസീം സീഷാൻ, ഖാജ മൊയ്‌ദീൻ, ജ്യോതി കുമാർ, മൂസ സിക്കന്തർ ബാഷ, മോസം അലി ഇഫ്തികാറുദ്ദീൻ, മുഹമ്മദ് യൂസഫ് അലി, താജുദ്ദീൻ, മുഹമ്മദ് ഫാറൂഖ്, അബ്്ദുൽ അസീസ്, അൽത്താഫ് ഹുസൈൻ, നിസാർ, ഷാജഹാൻ സുലൈമാൻ, എസ്. മുഹമ്മദ് ശരീഫ്, പി. മുഹമ്മദ് അനീഫാ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.