സൗദിയിലെ സ്കൂളുകൾ ഈമാസം 20ന് തുറക്കും
text_fieldsറിയാദ്: വേനലവധികഴിഞ്ഞ് സൗദിയിലെ സ്കൂളുകള്‍ ഈ മാസം 20ന് തുറക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഈയാഴ്ച മുതല്‍ സ്കൂളുകളില്‍ ഹാജരാകാന്‍ മന്ത്രാലയം നിദേശം നൽകി. ഇന്ത്യന്‍ സ്കൂളുകള്‍ ഉൾപ്പെടെയുള്ള വിദേശ സ്കൂളുകളിലും ഈ മാസം 20ന് ശേഷം ക്ലാസുകള്‍ ആരംഭിക്കും.
വേനലവധിക്ക് ശേഷം അധ്യയന വർഷത്തിന് തുടക്കംകുറിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയിലെ സ്കൂളുകള്‍. നീണ്ട രണ്ട് മാസത്തെ അവധിക്ക് ശേഷമാണ് അധ്യയനം പുനരാരംഭിക്കുന്നതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി മുഴുവന്‍ വിദ്യാലയങ്ങളിലെയും ഓഫിസുകൾ പ്രവർത്തിച്ചുതുടങ്ങി. അധ്യാപകരും അധ്യാപകേതര ജീവനക്കാരും സ്കൂളുകളിലെത്തി ഒരുക്കങ്ങള്‍ പൂർത്തിയാക്കാന്‍ മന്ത്രാലയം നിർദേശം നൽകി.
കിൻഡർ ഗാർട്ടൻ തലം മുതല്‍ ഹയർസെക്കൻഡറിതലം വരെയുള്ള വിദ്യാർഥികൾക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. സെമസ്റ്ററുകളായി തിരിച്ചുള്ള പഠനരീതിയാണ് സൗദി സ്കൂളുകളില്‍ നടപ്പാക്കിവരുന്നത്. ആദ്യ സെമസ്റ്റര്‍ ഈമാസം 20 മുതല്‍ നവംബര്‍ 15വരെ തുടരും. സൗദിയിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഉൾപ്പെടെയുള്ള വിദേശ സ്കൂളുകളും അവധി കഴിഞ്ഞ് അടുത്ത ആഴ്ചയോടെ തുറക്കും. 20നും 23നും ഇടയിലായാണ് പല സ്കൂളുകളിലും ക്ലാസുകള്‍ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.