സൗദിയിൽ സ്കൂളുകൾ നാളെ തുറക്കും
text_fieldsജിദ്ദ: കോവിഡിനെ തുടർന്ന് സൗദി അറേബ്യയിൽ അടച്ചിട്ട വിദ്യാലയങ്ങളും കലാലയങ്ങളും 18 മാസത്തെ ഇടവേളക്കുശേഷം ഞായറാഴ്ച തുറക്കും. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം.
പ്രാഥമിക വിദ്യാലയങ്ങൾ ഇൗ ഘട്ടത്തിൽ തുറക്കില്ല. രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളുടെ ഒരുക്കം വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് ആലുശൈഖ് വിലയിരുത്തി. റിയാദിലെ ഏതാനും സ്കൂളുകളാണ് വിദ്യാഭ്യാസ മന്ത്രി സന്ദർശിച്ചത്.
വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യ സുരക്ഷക്കുവേണ്ടി പൊതുജനാരോഗ്യ അതോറിറ്റി നിർദേശിച്ച മുൻകരുതൽ പ്രോേട്ടാകോൾ സ്കൂളുകളിൽ നടപ്പാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം പരിശോധിച്ചു. കുട്ടികൾക്ക് പാഠപുസ്തകങ്ങൾ കൈമാറുന്ന ചടങ്ങിലും മന്ത്രി പെങ്കടുത്തു.
സ്കൂളിലെത്തുന്നതിന് കുട്ടികളും അധ്യാപകരും ജീവനക്കാരും രണ്ടു ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തിരിക്കണമെന്ന് മന്ത്രി ഒാർമിപ്പിച്ചു. അധ്യാപകരുമായി ചർച്ചയും നടത്തി. വിദ്യാഭ്യാസമെന്ന ദൗത്യം നിർവഹിക്കുന്നതിന് അധ്യാപകർ നടത്തുന്ന ശ്രമങ്ങളെയും സന്നദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.
കോവിഡിനെ തുടർന്ന് 18 മാസം അടച്ചിട്ട രാജ്യത്തെ സർവകലാശാലകളും ഇൻറർമീഡിയറ്റ്, സെക്കൻഡറി സ്കൂളുകളും സാേങ്കതിക തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഞായറാഴ്ച തുറക്കുന്നത്.
പ്രൈമറി സ്കൂളുകൾ തുറക്കാത്തതിനാൽ ഒക്ടോബർ 30 വരെയും നിലവിലുള്ളതുപോലെ ഒാൺലൈൻ ക്ലാസ് തുടരും. കർശന ആരോഗ്യ മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്. വിദ്യാർഥികൾക്ക് വാക്സിൻ നൽകുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. ഒാരോ സ്കൂളിലും ആരോഗ്യ ഗൈഡിനെ നിയമിക്കണം എന്ന നിബന്ധന കൂടി ഉണ്ട്. അതത് മേഖല വിദ്യാഭ്യാസ കാര്യാലയത്തിനു കീഴിൽ സ്കൂളുകളിൽ ആവശ്യമായ എല്ലാ മുൻകരുതലും പൂർത്തിയായിട്ടുണ്ട്. ഒരാഴ്ച മുമ്പ് സ്കൂളുകളിൽ അധ്യാപകരെത്തി വിദ്യാർഥികളെ സ്വീകരിക്കാനും പുതിയ അധ്യയന വർഷം ആരംഭിക്കാനും വേണ്ട നടപടികൾ നടത്തിയിട്ടുണ്ട്.
രോഗബാധ ലക്ഷണമുള്ളവർക്കായി ക്വാറൻറീൻ മുറികൾ സ്കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്. വാക്സിനെടുക്കാത്ത വിദ്യാർഥികൾക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.