സ്കൂളുകൾ തുറക്കുന്നു; കുട്ടികളുടെ ജീവിതതാളങ്ങൾ വീണ്ടെടുക്കണം –ഡോ. ജാസ്മിൻ അബ്ദുൽ ഖാദർ
text_fieldsദമ്മാം: ഒന്നരവർഷത്തിലധികം നീണ്ട ഇടവേളക്ക് ശേഷം കുട്ടികളെ സ്കൂളിേലക്കയക്കാൻ തയാറാകുേമ്പാൾ ശ്രദ്ധയോടെയുള്ള മുന്നൊരുക്കങ്ങൾ വേണമെന്ന് പ്രമുഖ ശിശുരോഗ വിദഗ്ധയും അൽഖോബാർ ഖിമ്മത്ത് അസ്സിഹ മെഡിക്കൽ സെൻററിലെ പിഡിയാട്രീഷനുമായ ഡോ. ജാസ്മിൻ അബ്ദുൽ ഖാദർ പറഞ്ഞു.
അപ്രതീക്ഷിതമായി കോവിഡ്കാലം ജീവിതതാളങ്ങളെ മാറ്റിമറിക്കുകയായിരുന്നു. അതിൽ ഏറ്റവും കൂടുതൽ സമ്മർദങ്ങളിൽ അകപ്പെട്ടത് കുട്ടികളാെണന്നത് കാണാതെ പോകരുത്. ഒാൺലൈൻ പഠനരീതിയിലൂടെ നാം പ്രതിസന്ധികളെ മറികടന്നപ്പോഴും കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർച്ചകളിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കപ്പെട്ടത്. വികസിത രാജ്യങ്ങളിൽ കോവിഡ് മാറിത്തുടങ്ങുേമ്പാൾ തന്നെ സ്കൂളുകൾ തുറക്കാൻ തിടുക്കപ്പെടുന്നത് കുട്ടികളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. പള്ളിക്കൂടങ്ങളിലേക്ക് അയക്കാനുള്ള തയാറെടുപ്പുകൾ നടത്തുേമ്പാൾ രക്ഷിതാക്കൾ ശ്രദ്ധചെലുത്തേണ്ട പലകാര്യങ്ങളുമുണ്ടെന്ന് ഡോ. ജാസ്മിൻ ഒാർമിപ്പിച്ചു. ജനിതകമാറ്റം വന്ന വൈറസുകൾ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെ നിസ്സാരമായി കാണരുത്. ഇത്തരം ൈവറസുകൾ ചെറുപ്പക്കാരേയും കുട്ടികളേയും കീഴടക്കുന്നു എന്ന പഠനവും ഗൗരവത്തിലെടുക്കണം.
ജീവിതത്തിെൻറ സർവ ചിട്ടവട്ടങ്ങളും താളംതെറ്റിയ കാലത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്.
പലകുട്ടികളും വൈകിയുറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുകയാണ് ഇപ്പോൾ പതിവ്. ഭക്ഷണശീലങ്ങളിലും സമയങ്ങളിലും മാറ്റം വന്നിരിക്കുന്നു. ഇത് കൃത്യമായി തിരികെകൊണ്ടുവരികയാണ് ആദ്യം വേണ്ടത്. സ്കൂളിലേക്ക് പോകാനും ഒരാഴ്ച മുെമ്പങ്കിലും ഇൗ ജീവിത രീതിയിലേക്ക് കുട്ടികളെ തിരികെയെത്തിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കുന്നതിൽ ഒരു കാലതാമസവും വരുത്തരുത്.
12 വയസ്സിന് താഴെയുള്ള കുട്ടികളുണ്ടെങ്കിൽ അവർ സമ്പർക്കം പുലർത്താൻ സാധ്യതയുള്ള എല്ലാ മുതിർന്നവരും വാക്സിൻ സ്വീകരിച്ചിരിക്കണം.
വാക്സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ വ്യാജവർത്തമാനങ്ങളേയും തള്ളിക്കളയാനും അവർ ആവശ്യെപ്പട്ടു.
പൊതുയിടങ്ങളിലേക്ക് കുട്ടികളെ അയക്കുേമ്പാൾ മാസ്കുകൾ കൃത്യമായി ധരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. കുട്ടികൾ സ്കൂളിലേക്ക് പോകുേമ്പാൾ അധികം മാസ്കുകളും സാനിറ്റൈസറുകളും പുസ്തകസഞ്ചിയുടെ ഭാഗമാക്കണം. എളുപ്പം കഴിക്കാൻ പറ്റിയ ഭക്ഷണങ്ങൾ വേണം അവർക്ക് സ്കൂളുകളിൽ കൊടുത്തുവിടാൻ. വളരെ പ്രയാസത്തോടെയാെണങ്കിലും പങ്കുവെക്കുക എന്ന ശീലം ഒഴിവാക്കാൻ തൽക്കാലം കുട്ടികളോട് നിർദേശിക്കേണ്ടി വരും. തിരികെ വന്നാൽ ഉപേയാഗിച്ച മാസ്കുകൾ കൃത്യമായി ഒഴിവാക്കാനും വസ്ത്രങ്ങൾ ഉൗരിമാറ്റി ഉടൻ തെന്ന കുളിക്കാനും കുട്ടികളെ ശീലിപ്പിക്കണം.
ജലദോഷം പോലുള്ള ചെറിയ ലക്ഷണങ്ങൾ കണ്ടാലും സ്കൂളിലയക്കുന്നത് ഒഴിവാക്കണം. ഭയപ്പെട്ട് മാറിനിൽക്കുന്നതിനു പകരം അതീവ ജാഗ്രതയോടെ ഇൗ പ്രതിസന്ധിക്കാലെത്ത മറികടക്കുകയാണ് പ്രധാനമായും വേണ്ടതെന്നും അവർ ഒാർമിപ്പിക്കുന്നു.
സാമൂഹിക ഇടപെടലുകളിലേക്കും കൂട്ടുകാരുമൊത്തുള്ള ഉല്ലാസങ്ങളിലേക്കും കുട്ടികൾ തിരിച്ചുവരുന്നത് ഏറെ പ്രതീക്ഷയോടെയാണ് സമൂഹം കാത്തിരിക്കുന്നത്. അതിന് ഇനിയും വിഘ്നം വരാതിരിക്കാൻ ചില മുൻകരുതലെടുക്കാം.
രക്ഷിതാക്കളുടെ അലസത കൊണ്ടുള്ള വീഴ്ചകൾ ഒരു സമൂഹത്തിനു തെന്ന വിനയാകുന്നതിനെകുറിച്ച് നമ്മൾ ജാഗരൂകരായിരിക്കണമെന്നതാണ് താൻ പറഞ്ഞതിെൻറ അർഥം എന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.