Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​യ​ൻ​സ്​ ഇ​ന്ത്യ...

സ​യ​ൻ​സ്​ ഇ​ന്ത്യ ഫോ​റ​വും ഇ​​​േസ്ര​ായും ചേ​ർ​ന്ന്​ റി​യാ​ദി​ൽ സ്​​പേ​സ്​ ക്ല​ബ്​ ഇ​വ​ന്റ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Space Club event
cancel
camera_alt

സ​യ​ൻ​സ്​ ഇ​ന്ത്യ ഫോ​റ​വും ഇ​സ്രോ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ‘സ്​​പേ​സ്​ ക്ല​ബ്​ ഇ​വ​ന്റ്’ ര​ണ്ടാം പ​തി​പ്പി​ൽ​നി​ന്ന്​​

റി​യാ​ദ്: ഇ​ന്ത്യ​ൻ സ്‌​പേ​സ് റി​സ​ർ​ച് ഓ​ർ​ഗ​നൈ​സേ​ഷ​​ന്റെ (ഇ​സ്രോ) സ​ഹ​ക​ര​ണ​ത്തോ​ടെ സ​യ​ൻ​സ് ഇ​ന്ത്യ ഫോ​റം (സി​ഫ്) സൗ​ദി ചാ​പ്റ്റ​ർ ‘സി​ഫ്​-​ഇ​സ്രോ സ്പേ​സ് ക്ല​ബ്’ ര​ണ്ടാം പ​തി​പ്പ്​ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ​ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ലെ 800-ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സൗ​ദി​യി​ലെ 17 ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ​യും സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ രീ​തി​യി​ലാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​ൻ എം​ബ​സി പൊ​ളി​റ്റി​ക്ക​ൽ ആ​ൻ​ഡ്​ പ്ര​സ് കോ​ൺ​സ​ല​ർ ഷാ​രി​ഖ് ബ​ദ​ർ പ്രാ​രം​ഭ സം​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​ക്രം സാ​രാ​ഭാ​യ്​ സ്​​പേ​സ്​ സെ​ന്റ​ർ (വി.​എ​സ്.​എ​സ്.​സി) ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​സ്രോ ലൊ​ഞ്ച് വെ​ഹി​ക്കി​ൾ വി​ദ​ഗ്ധ​നും സ്പേ​സ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ​സ്. അ​നു​രൂ​പ് ഇ​സ്രോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളും 45 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​വ​ര​ണ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി.

സി​ഫ്​ ജി.​സി.​സി പ്ര​സി​ഡ​ന്റ്​ ശ​ശി മേ​നോ​ൻ, ദ​ര​ത് അ​സ്സ​ലാം ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​ൽ​ഹി പ​ബ്ലി​ക് സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മൈ​രാ​ജ് മു​ഹ​മ്മ​ദ് ഖാ​ൻ, ഡ്യൂ​ൺ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സം​ഗീ​ത അ​നൂ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ചാ​പ്​​റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഹൃ​ഷി​കേ​ശ് ഡാ​നി വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള ചോ​ദ്യോ​ത്ത​ര​വേ​ദി കൈ​കാ​ര്യം ചെ​യ്തു. സി​ഫ്​ സ്​​പേ​സ്​ ക്ല​ബ്​ നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ പ​ത്മി​നി യു. ​നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു. സി​ഫ്​ സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്​ ബി​ജു മു​ല്ല​ശ്ശേ​രി, സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്ണ​ൻ, ജോ​യ​ന്റ്​ സെ​ക്ര​ട്ട​റി സ​ന​ൽ കു​മാ​ർ, എ​ൻ.​സി.​എ​സ്.​സി കോ​ഓ​ഡി​നേ​റ്റ​ർ ര​മി​ത എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

സി​ഫ്​ സെ​ൻ​ട്ര​ൽ റീ​ജ്യ​ൻ ജോ​യ​ന്റ്​ സെ​ക്ര​ട്ട​റി സ്മി​ത ര​മേ​ഷ് അ​വ​താ​ര​ക​യാ​യി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​സ്രോ ശാ​സ്ത്ര​ജ്ഞ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും ഭാ​വി​യി​ലെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നു​മു​ള്ള അ​പൂ​ർ​വ അ​വ​സ​ര​മാ​യി പ​രി​പാ​ടി മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroRiyadhScience India ForumSpace Club
News Summary - Science India Forum and ISRO jointly organized a Space Club event in Riyadh
Next Story