Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​യ​ൻ​സ് ഇ​ന്ത്യ​ൻ...

സ​യ​ൻ​സ് ഇ​ന്ത്യ​ൻ ഫോ​റം 'സ​യ​ൻ​സ് ഗാ​ല' അ​വാ​ർ​ഡ് വി​ത​ര​ണം റി​യാ​ദി​ലും ദ​മ്മാ​മി​ലും

text_fields
bookmark_border
Science Indian Forum Science Gala Award Ceremony
cancel

റി​യാ​ദ്: സ​യ​ൻ​സ് ഇ​ന്ത്യ ഫോ​റം വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രു​ന്ന 'സ​യ​ൻ​സ് ഗാ​ല' പ്ര​തി​ഭ പു​ര​സ്കാ​ര വി​ത​ര​ണം റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 28നും ​ദ​മ്മാം ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​വം​ബ​റി​ലും ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

2015ൽ ​സൗ​ദി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ​യ​ൻ​സ് ഇ​ന്ത്യ ഫോ​റം ഇ​ന്ത്യ​ൻ കു​ട്ടി​ക​ളി​ലെ ശാ​സ്ത്രീ​യ അ​ഭി​രു​ചി ഉ​യ​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​വി​ധ​യി​നം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. 2021-22 വ​ർ​ഷ​ത്തി​ലെ ശാ​സ്ത്ര പ്ര​തി​ഭ ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ, ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന നാ​ഷ​ന​ൽ ചി​ൽ​ഡ്ര​ൻ​സ് സ​യ​ൻ​സ് കോ​ൺ​ഗ്ര​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ​യും 10ാം ത​രം, പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ൽ ഉ​യ​ർ​ന്ന സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. നാ​ഷ​ന​ൽ സ​യ​ൻ​സ് കോ​ൺ​ഗ്ര​സ് പ്രോ​ജ​ക്ടു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ പ്രോ​ജ​ക്ട് ഗൈ​ഡു​ക​ളെ​യും ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ​യി​ൽ നാ​ലാ​മ​ത്തെ വ​ർ​ഷ​മാ​ണ് സ​യ​ൻ​സ് ഗാ​ല അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75ാം വാ​ർ​ഷി​ക നി​റ​വി​ൽ ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങു​ക​ൾ എം​ബ​സി​യി​ൽ ന​ട​ത്താ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ആ​ഹ്ലാ​ദ​ക​ര​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhAward CeremonyScience Indian ForumScience Gala
News Summary - Science Indian Forum 'Science Gala' Award Ceremony in Riyadh
Next Story