ഉത്തരേന്ത്യയിലെ വൈജ്ഞാനികമുന്നേറ്റത്തിൽ ഐ.സി.എഫിന്റെ പങ്ക് നിസ്തുലം -ഡോ. ഫാറൂഖ് നഈമി
text_fieldsറിയാദ്: വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും ഉത്തരേന്ത്യയെ മാറ്റിയെടുക്കാൻ സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ നടത്തിവരുന്ന ശ്രമങ്ങൾക്ക് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന്റെ (ഐ.സി.എഫ്) വിവിധ ഇൻറർനാഷനൽ കമ്മിറ്റികൾ നൽകിവരുന്ന പിന്തുണ തുല്യത ഇല്ലാത്തതാണെന്ന് എസ്.എസ്.എഫ് ദേശീയ പ്രസിഡൻറ് ഡോ. ഫാറൂഖ് നഈമി പറഞ്ഞു. ഐ.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്കായി നടത്തിയ ഏകദിന ക്യാമ്പ് ‘മുറാഫിഖ’യിൽ സൗഹൃദ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിലൂടെ സംഘടിപ്പിച്ച ‘സംവിധാന്‍ യാത്ര’യുടെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാർ കേരളത്തിൽ ഉണ്ടാക്കിയെടുത്ത സാമൂഹികമാറ്റങ്ങൾ തിരിച്ചറിഞ്ഞ ഉത്തരേന്ത്യൻസമൂഹം വലിയ പ്രതീക്ഷകളോടെയാണ് മലയാളികളുടെ സേവന പ്രവർത്തനങ്ങളെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഫലമായി മുറിഞ്ഞുപോയ മനുഷ്യഹൃദയങ്ങളെ കൂട്ടി യോജിപ്പിക്കാനും നശിച്ചുപോയ ചരിത്രസ്മൃതികളെ വീണ്ടെടുക്കാനുള്ള എസ്.എസ്.എഫിന്റെ ശ്രമങ്ങൾക്ക് ഐ.സി.എഫ് റിയാദ് കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു പകൽ മുഴുവൻ നീണ്ടുനിന്ന മുറാഫിഖ ക്യാമ്പിൽ ഐ.സി.എഫ് റിയാദിന്റെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. വരാനിരിക്കുന്ന കാലയളവിലേക്കുള്ള വ്യത്യസ്തമായ പദ്ധതികൾ വിവിധ സമിതികൾ രൂപകൽപന ചെയ്തു. ഐ.സി.എഫ് സെൻട്രൽ സെക്രട്ടറി മജീദ് താനാളൂർ നേതൃത്വം നൽകിയ മുറാഫിഖ ക്യാമ്പിൽ പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഷമീർ രണ്ടത്താണി, അബ്ദുറഹ്മാൻ സഖാഫി ബദീഅ, ബഷീർ മിസ്ബാഹി, ലത്തീഫ് മിസ്ബാഹി, അസീസ് പാലൂർ, ഇബ്രാഹിം കരീം, റസാഖ് വയൽക്കര, ഇസ്മാഈൽ സഅദി, ജബ്ബാർ കുനിയിൽ, അഹ്മദ് റഊഫ്, കാദർ പള്ളിപറമ്പ, ലത്തീഫ് മാനിപുരം, ഹസൈനാർ ഹാറൂനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.