സർഗാത്മകതയുടെ സംഗമമായി ഇത്രയിൽ തൺവീൻ സീസൻ
text_fieldsദമ്മാം: കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചറലിൽ നടക്കുന്ന ഈസ്റ്റേൺ ഗെറ്റ്സ് ക്രിയേഷെൻറ രണ്ടാംവാർഷിക പരിപാടികൾക്ക് ഒക്ടോബർ അവസാനം തുടക്കമാകും. രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കംഇത്രയുടെ പ്രധാന പ്രോഗ്രാം സീസണായ തൺവീനുമായി ഉൾപ്പെടുത്തിയാണ് ഇത്തവണ ഈസ്റ്റേൺ ക്രിയേറ്റിവ് ഗെറ്റസ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്. കിഴക്കൻ പ്രവിശ്യയിലെ 10 വിവിധ മേഖലകളിലെ കലാകാരന്മാരെയും കലാപ്രകടനങ്ങളേയും ഒരു വേദിയിലെത്തിക്കുക എന്നതാണ് ഇത്തവണ തൺവീൺ ലക്ഷ്യമിടുന്നത്. ഒപ്പം ഇതേ മേഖലകളിൽ സൗദിയിലെ മറ്റ് നേട്ടങ്ങൾ കൈവരിച്ചവരേയും ഉൾപ്പെടുത്തും. ഒക്ടോബർ 31 മുതൽ നവംബർ ഏഴുവരെയാണ് ഇത്രയിൽ ഇത്തവണ തൺവീൺ അരങ്ങേറുക. ഒക്ടോബർ 21വരെയാണ് രജിസ്ട്രേഷൻ ചെയ്യാനുള്ള അവസരം. സൗദിയുടെ സർഗാത്മകതയുടെ കേന്ദ്രമായി കിഴക്കൺ പ്രവിശ്യയെ മാറ്റിയെടുക്കുക എന്നതാണ് ഈസ്റ്റേൺ ഗെറ്റ്സ് ക്രിയേറ്റിവ് കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് സൂപ്പർ വൈസർ ഹദീൽ അൽ ഇസ്സ പറഞ്ഞു. സർഗാത്മക മേഖലകളിൽ നൂതനാശയങ്ങൾ കണ്ടെത്താനും കഴിവുകൾ വളർത്തിയെടുക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. ദമ്മാം, ഖോബാർ, അൽ-അഹ്സ, ഖത്തീഫ്, അബ്ഖൈഖ്, ജുബൈൽ, ഹഫ്ർ അൽ-ബാത്വിൻ, അൽ നാരിയ, അൽ-ഖഫ്ജി എന്നിവിടങ്ങളിൽനിന്നുള്ള കലാപ്രതിഭകൾക്കും സംഘങ്ങൾക്കും ഇതിൽ ഭാഗമാകാം.
മൂന്ന് പ്രധാന വിഭാഗങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. ക്രിയേറ്റിവ് ഇൻസ്റ്റാലേഷനുകൾ, എഴുത്ത്, സാംസ്കാരിക മാർഗനിർദേശം എന്നിവയാണത്. പങ്കെടുക്കുന്നവർക്ക് വ്യക്തമായ തങ്ങളുടെ മേഖലകളെ വികസിപ്പിക്കാനും പുതിയവ സൃഷ്ടിക്കാനുമുള്ള പ്രചോദനവും അവസരങ്ങളും മാർഗനിർദേശങ്ങളും ഇതിൽ ലഭ്യമാകും. ശിൽപശാലകൾ, വെർച്വൽ െസമിനാറുകൾ, ക്യാമ്പുകൾ എന്നിവ ഇതിെൻറ ഭാഗമായി നടക്കും. കഴിഞ്ഞവർഷത്തെ ഈസ്റ്റേൺ ഗെറ്റ്സ് ക്രിയേറ്റിവിൽ പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള 66ലധികം സംഘടനകളും 50 അധ്യാപകരും നിരവധി സർവകലാശാലകൾ, സ്കൂളുകൾ, അക്കാദമികൾ, പരിശീലനസ്ഥാപനങ്ങൾ, സാമൂഹിക പ്ലാറ്റ്ഫോമുകൾ എന്നിവർ പങ്കാളികളായി. കരകൗശല രൂപകൽപന, ഫോട്ടോഗ്രഫി, ഫാഷൻ ഡിൈസനിങ്, ചിത്രരചന, വാസ്തുവിദ്യ, പാചകകല, തുടങ്ങി സർഗാത്മകതയുടെ മിക്ക മേഖലകൾക്കും ഇതിൽ ഇടം ലഭിക്കും. നാടകവും പാട്ടും അഭിനയവും കഥ, കവിത രചനകളുമെല്ലാം ഇതിൽപെടും. സൗദിയുടെ വിഷൻ 2030െൻറ ഭാഗമായി ജനങ്ങൾക്കിടയിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിച്ച്, സംസ്കാരിക മേഖലയിലെ ലോകനിലവാരങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയുക എന്ന ലക്ഷ്യവും ഇത്രക്കുണ്ട്. എവറസ്റ്റ് കീഴടക്കിയ സൗദി സ്ത്രീമുതൽ ലോകത്തിെൻറ നെറുകയിൽ സൗദിയുടെ കീർത്തിയെത്തിച്ച എല്ലാ പ്രതിഭകളേയും ഓരോ അവസരങ്ങളിലായി തൺവീൺ സീസണിൽ ഇത്രയിൽ എത്തിക്കാറുണ്ട്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇത്തവണത്തെ തൺവീൺ പ്രാദേശിക പ്രതിഭകളെ കണ്ടെത്താനുള്ള ഇടമാക്കി മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.