വിരമിച്ച ശേഷം കമാൽ പാഷ മാധ്യമങ്ങൾക്ക് പിന്നാലെ-ഡോ. സെബാസ്റ്റ്യൻ പോൾ
text_fieldsറിയാദ്: ജഡ്ജിയായിരുന്നപ്പോൾ മാധ്യമപ്രവർത്തകർക്ക് എതിരായിരുന്ന കമാൽ പാഷ വിരമിച്ച ശേഷം അവരുടെ പക്ഷം ചേർന്നെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. റിയാദിൽ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിരമിച്ച അന്നുമുതൽ മാധ്യമപ്രവർത്തകരെ കാണുകയാണ് കമാൽ പാഷ. മാധ്യമങ്ങളിൽ നല്ല കവറേജ് കിട്ടുന്നു. പത്രത്തിൽ പടം വരുന്നു, ചാനലുകളിൽ നിറയുന്നു. അഭിഭാഷകരുമായി പ്രശ്നമുണ്ടായപ്പോൾ മാധ്യമപ്രവർത്തകരുടെ എതിർപക്ഷത്തായിരുന്നു അദ്ദേഹം. അന്ന് പൊതുസമൂഹത്തോടൊപ്പം ചേർന്ന് മാധ്യമപ്രവർത്തകരെ പിന്തുണച്ചതിന് എന്നെ ബാർ അസോസിയേഷനിൽ നിന്ന് പുറത്താക്കി. ഇപ്പോഴും തിരിച്ചെടുത്തിട്ടില്ലെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ദിലീപ് വിഷയത്തിൽ താൻ എഡിറ്റർ ഇൻ ചാർജായ ഒാൺലൈൻ പോർട്ടലിൽ എഴുതിയ കുറിപ്പിന് അത്ര ഗുരുതര പ്രത്യാഘാതം പ്രതീക്ഷില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകനും പ്രധാനപ്പെട്ട ശിഷ്യർ പോലും എതിരായി. ഒരാൾ പ്രതിയായി എന്നതുകൊണ്ട് അയാളെ വെറുക്കാൻ പാടില്ല. കുറ്റം തെളിയെട്ട. എന്നാൽ അതിന് വേണ്ട അന്വേഷണം പൊലീസ് നടത്തിയിട്ടില്ലെന്നാണ് ഞാനെഴുതിയത്. യഥാർഥത്തിൽ ആ കുറിപ്പ് ദിലീപിന് എതിരായി ഭവിക്കുകയായിരുന്നു. പൊലീസ് എെൻറ പോയിൻറുകളിൽ പിടിച്ച് അന്വേഷണം ആ വഴിക്ക് നീക്കി. ഒരു പത്രാധിപക്കുറിപ്പിെൻറ പേരിൽ ആ സ്ഥാപനത്തിൽ നിന്ന് മുഴുവൻ പേരും രാജിവെച്ചുപോകുന്നത് ലോകത്തെ ആദ്യത്തെ സംഭവമായിരിക്കും. പിറ്റേന്ന് ഒാഫീസിൽ എത്തുേമ്പാൾ അവിടെ ആരുമുണ്ടായിരുന്നില്ല.മോദിയുടെ ഇഷ്ട മാധ്യമം റേഡിയോ ആണ്. അങ്ങോട്ടു പറഞ്ഞാൽ മതി, ഇങ്ങോെട്ടാന്നും കേൾക്കണ്ട എന്നതുകൊണ്ടാണ്. ഹിറ്റ്ലറുടെയും ഇഷ്ട മാധ്യമം റേഡിയോ ആയിരുന്നു. പ്രവാസി വോട്ടിന് അംഗീകാരമായത് സന്തോഷകരമാണെന്നും എന്നാൽ പ്രോക്സി വോട്ട് അത്ര നല്ല രീതിയല്ലെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒാൺലൈൻ വോട്ടിങ്ങാണ് അഭികാമ്യം.
മാധ്യമപ്രവർത്തകരുടെ ത്യാഗബുദ്ധി അംഗീകരിക്കപ്പെടുന്നില്ല
റിയാദ്: മാധ്യമപ്രവർത്തകരുടെ ത്യാഗബുദ്ധി ആരും അംഗീകരിക്കുന്നില്ലെന്നും ക്രൂരമായ വിമർശനങ്ങൾക്ക് ഇരയാവുകയാണെന്നും ഡോ. സെബാസ്റ്റ്യൻ പോൾ. മാധ്യമപ്രവർത്തകരെ പൊതുസമൂഹം ഇഷ്ടപ്പെടാതിരിക്കുകയോ പേടിക്കുകയോ ചെയ്യുന്നു. ഡൊണാൾഡ് ട്രംപ് മുതൽ നരേന്ദ്ര മോദിയും പിണറായി വിജയൻ വരെ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവരാണ്.
പൊതുസമൂഹവും മാധ്യമപ്രവർത്തകരും തമ്മിൽ എവിടേയൊ അകൽച്ച സംഭവിച്ചിട്ടുണ്ട്. പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് ഇൗ പ്രശ്നമുണ്ടായിരുന്നില്ല. ടി.വിയുടെ വരവിന് ശേഷമാണ് ഇതിന് മാറ്റമുണ്ടായത്. ഇപ്പോൾ ഡാമുകൾ തുറന്നത് വലിയ വാർത്തയാണ്. അതൊരു അപൂർവ മാധ്യമ അനുഭവമാണ്. സ്വാഭാവികമായും അത് റിപ്പോർട്ടു ചെയ്യാൻ മാധ്യമപ്രവർത്തകർ അത്യുത്സാഹം കാണിക്കും. പാഞ്ഞുവരുന്ന വെള്ളത്തിന് മുന്നിൽ കാമറയും പിടിച്ചുനിന്ന് എത്ര പ്രയാസം സഹിച്ചാണ് റിേപ്പാർട്ട് ചെയ്യുന്നത്. എന്നാൽ ഇൗ ത്യാഗബുദ്ധി ക്രൂരമായി അധിക്ഷേപിക്കപ്പെടുകയാണ്.
മാധ്യമപ്രവർത്തകർ ഡാം തള്ളിത്തുറക്കാൻ ശ്രമിക്കുകയാണ് എന്നൊക്കെ ട്രോൾ ആക്രമണം നടത്തിയവർ തന്നെ ഒടുവിൽ ടിവിക്ക് മുന്നിൽ ചടഞ്ഞിരുന്നു അവരുടെ റിപ്പോർട്ടുകൾ അത്യുത്സാഹത്തോടെ ലൈവ് കണ്ടു. ട്രോൾ ഒരുതരം ചാത്തനേറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബത്ഹയിലെ റമാദ് ഹോട്ടലിൽ നടന്ന മീറ്റ് ദ പ്രസിൽ മീഡിയ ഫോറം പ്രസിഡൻറ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. നാസർ കാരന്തൂർ ബൊക്കെയും ബഷീർ പാങ്ങോട് ഉപഹാരവും കൈമാറി. രവീന്ദ്രൻ പെങ്കടുത്തു. സുലൈമാൻ ഉൗരകം സ്വാഗതവും ഷഫീഖ് കിനാലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.