ഗള്‍ഫ് മലയാളി ഫെഡറേഷന് രണ്ടാം വാര്‍ഷിക ആഘോഷം
text_fieldsറിയാദ്: കേരളപ്പിറവി ദിനത്തില്‍ രൂപംകൊണ്ട ഗള്‍ഫ് മലയാളി ഫെഡറേഷെൻറ (ജി.എം.എഫ്) രണ്ടാം വാര്‍ഷിക ദിനവും കേരളപ്പിറവിദിനവും ആഘോഷിച്ചു.
റിയാദ് സുലൈമാനിയ മലസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയുടെ ഭാഗമായ സാംസ്കാരിക സമ്മേളനം മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജി.എം.എഫ് സൗദി നാഷനല്‍ പ്രസിഡൻറ് അബ്ദുല്‍ അസീസ് പവിത്ര അധ്യക്ഷത വഹിച്ചു.
ചാരിറ്റി കണ്‍വീനര്‍ അയൂബ് കരൂപ്പടന്ന ആമുഖം പറഞ്ഞു. ചെയര്മാന് റാഫി പാങ്ങോട് മുഖ്യപ്രഭാഷണം നടത്തി. മൈമൂന അബ്ബാസ്, ഷിബു ഉസ്മാന്, ജോണ്സന് മര്‍ക്കോസ്, സുധീര്‍ വള്ളകടവ്, നിബു കാട്ടാക്കട, സ്റ്റീഫന്‍ ചെങ്ങന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
ഹരികൃഷ്ണന് സ്വാഗതവും രാജു പാലക്കാട് നന്ദിയും പറഞ്ഞു. പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങള്‍ വി.കെ.കെ. അബ്ബാസ്, കമര്‍ ബാനു അബ്ദുല്‍ സലാം എന്നിവര്‍ വിതരണം ചെയ്തു.
തുടര്‍ന്ന് നടന്ന കലാസന്ധ്യ റിയാദിലെ പ്രമുഖ ഗായകരായ ജലീല്‍ കൊച്ചിന്, തങ്കച്ചന് വർഗീസ്, ഹിബ അബ്ദുല്‍ സലാം, തസ്നീം റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറി. കുട്ടികളുടെ നൃത്തനൃത്യങ്ങളും ചടങ്ങിന് കൊഴുപ്പേകി. അഭി ജോയ് അവതാരകനായിരുന്നു. നിഷാന്ത് ആലംകോട്, ഹുസൈന് തിരുവനന്തപുരം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.