ആർ.എസ്.സി ഹജ്ജ് വളൻറിയർ സേവനം പരിശീലനം രണ്ടാംഘട്ടം പൂർത്തിയായി
text_fieldsറിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിശുദ്ധ ഭൂമിയിലേക്ക് അതിഥികളായി എത്തുന്ന ഹാജിമാർക്ക് ത്യാഗസന്നദ്ധതയോടെ സേവനത്തിന് പുറപ്പെടുന്ന രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) വളൻറിയർമാർക്കുള്ള രണ്ടാംഘട്ട പരിശീലനം പൂർത്തീകരിച്ചു. റിയാദ് നോർത്ത് സോൺ സംഘടിപ്പിച്ച ഹജ്ജ് വളൻറിയർ കോർ പരിശീലനം മലസിൽ നടന്നു.
പുണ്യനഗരിയുടെ ഓരങ്ങളിൽ ഹാജിമാർക്ക് സ്നേഹത്തിെൻറയും സാന്ത്വനത്തിെൻറയും സ്നേഹമസൃണമായ സേവനമാണ് ഓരോ വളൻറിയർമാരും ദൗത്യമായി ഏറ്റെടുക്കേണ്ടതെന്ന് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയ ഐ.സി.എഫ് റിയാദ് അഡ്മിൻ സെക്രട്ടറി ലത്തീഫ് തിരുവമ്പാടി ആവശ്യപ്പെട്ടു. സോൺ ചെയർമാൻ ശുഹൈബ് സഅദി അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് മിസ്ബാഹി, ഇബ്രാഹീം ഹിമമി എന്നിവർ സംബന്ധിച്ചു. ഉവൈസ് വടകര സ്വാഗതവും നൗഫൽ അരീക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.