കൂടുതൽ മികച്ചതാകാൻ രണ്ടാം റിയാദ് സീസൺ
text_fieldsജുബൈൽ: കോവിഡ് അടച്ചിടൽ നൽകിയ 18 മാസത്തെ ഇടവേളക്കു ശേഷം പൊതുപരിപാടികളും വിനോദങ്ങളും മടങ്ങിയെത്തുേമ്പാൾ രാജ്യം കൂടുതൽ മികവുറ്റ ലോകോത്തര കലാസാംസ്കാരിക വിനോദ പരിപാടികൾക്കാവും വേദിയാവുക. 2019 ൽ രാജ്യത്തെമ്പാടും പ്രത്യേക സീസണൽ പരിപാടികൾ അരങ്ങേറിയിരുന്നു. മാർച്ചിൽ ശർഖിയ സീസൺ, ജൂണിൽ ജിദ്ദ സീസൺ, ഒക്ടോബറിൽ റിയാദ് സീസൺ എന്നിവ സ്വദേശികളും വിദേശികളും ഒരുപോലെ ആസ്വദിച്ചവയായിരുന്നു.
വാർഷിക സീസണുകളുടെ രണ്ടാം പതിപ്പ് പക്ഷേ, കോവിഡ് വ്യാപനമുണ്ടായപ്പോൾ പൂർണമായും ഉപേക്ഷിക്കേണ്ടി വന്നു. വാക്സിനേഷൻ നടപടികൾ പുരോഗമിക്കുകയും ജനജീവിതം സാധാരണ നിലയിലേക്ക് കടക്കുകയും ചെയ്തതോടെ വരും മാസങ്ങളിൽ ഈ വർഷത്തെ വിനോദ പരിപാടികൾ രാജ്യതലസ്ഥാനമായ റിയാദിൽ ആരംഭിക്കും. രണ്ടാം റിയാദ് സീസൺ സംബന്ധിച്ച പ്രഖ്യാപനം ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി (ജി.ഇ.എ) പ്രസിഡൻറ് തുർക്കി അൽശൈഖ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 54 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള റിയാദ് നഗരത്തെ 14 ഭാഗങ്ങളായി തിരിച്ചാണ് പരിപാടികൾക്ക് വേദികളൊരുക്കുക.
350 തിയറ്റർ ഷോകൾ, 70 അറബിക് സംഗീത കച്ചേരികൾ, ആറ് അന്താരാഷ്ട്ര സംഗീത പരിപാടികൾ, 18 അറബിക് നാടകങ്ങൾ, ആറ് ലോക നാടകങ്ങൾ, 10 അന്താരാഷ്ട്ര പ്രദർശനങ്ങൾ, ഫ്രീസ്റ്റൈൽ ഗുസ്തി മത്സരം, അന്താരാഷ്ട്ര സോക്കർ മത്സരം, 100 സംവേദനാത്മക അനുഭവങ്ങൾ, 7500 വിവിധയിനം വിനോദ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ റിയാദ് സീസൺ ആഘോഷം. 200 റസ്റ്റാറൻറുകളും 70 കഫേകളും മേളയുടെ ഭാഗമാകും. 2019 ലെ പ്രഥമ റിയാദ് സീസൺ വഴി ഒരു ശതകോടി റിയലാണ് വരവായി ലഭിച്ചത്.
10.3 ദശലക്ഷം ആളുകൾ ആേഘാഷങ്ങളിൽ പങ്കാളികളായി. 34,700 പ്രത്യക്ഷ തൊഴിലവസരങ്ങളും 17,300 പരോക്ഷ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. റിയാദ് സീസൺ രണ്ടിെൻറ തീയതികൾ ഉൾപ്പെടെയുള്ള മുഴുവൻ വിശദാംശങ്ങളും ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സീസൺ ഒന്നിനേക്കാൾ വലുതും മികച്ചതുമായിരിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.