ഇന്ത്യയുടെ സൗന്ദര്യം മതേതരത്വം -അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ
text_fieldsബുറൈദ: ഇന്ത്യയുടെ സൗന്ദര്യം മതേതരത്വം ആണെന്നും ഫാഷിസ്റ്റുകളും ഏകാധിപതികളും മതത്തിന്റെ പേരിൽ നമ്മുടെ നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ ജനത നൽകിയ തിരിച്ചടിയാണ് ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകളിൽ കണ്ടതെന്നും സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ പറഞ്ഞു.
78ാം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്നപേരിൽ എസ്.ഐ.സി ബുറൈദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
ബഷീർ ഫൈസി അമ്മിനിക്കാട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബുറൈദ ജനറൽ സെക്രട്ടറി ബഷീർ വെള്ളില, സാമൂഹിക പ്രവർത്തകൻ ഫൈസൽ ആലത്തൂർ എന്നിവർ സംസാരിച്ചു. റഫീഖ് അരീക്കോട് സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു.
സൈദലവി കോട്ടപ്പുറം, നാസർ ഫൈസി തരുവണ, റഫീഖ് ചെങ്ങളായി, ശരീഫ് മാങ്കടവ്, സാജിദ് വയനാട്, ഉമർ മാവൂർ, കരീം കോട്ടക്കൽ, ഹുസൈൻ പട്ടാമ്പി, ഇസ്മാഈൽ ചെറുകുളമ്പ്, ഹാരിസ് കോഴിച്ചെന, അൻസാർ പാലക്കാട്, സലാം പുളിക്കൽ, ഹാരിസ് അമ്മിനിക്കാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.