സൈബറിടങ്ങളിലെ സുരക്ഷാവീഴ്ച വിദ്യാർഥികളുടെ ജീവിതത്തെ അപകടത്തിലാക്കുന്നു –നാദിറ ജാഫർ
text_fieldsജിദ്ദ: സാങ്കേതികവിദ്യ മുന്നോട്ടുകുതിക്കുമ്പോഴും സൈബർ സുരക്ഷ വിദ്യാർഥികളുടെ ജീവിതത്തെതന്നെ അപകടത്തിലാക്കുന്ന പ്രവണതകൾ ഉൽക്കണ്ഠ ഉളവാക്കുന്നതാണെന്ന് ട്രെയ്നറും ഫിസിയോതെറപ്പിസ്റ്റുമായ നാദിറ ജാഫർ പറഞ്ഞു. സ്റ്റുഡൻറ്സ് ഇന്ത്യ സംഘടിപ്പിച്ചുവരുന്ന അവധിക്കാല പരിപാടി ടീൻ സ്പാർക്കിെൻറ ഭാഗമായി 'സൈബർ സുരക്ഷ' എന്ന തലക്കെട്ടിൽ നടന്ന വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ഓൺലൈനിൽ കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നതായി തിരിച്ചറിഞ്ഞാൽ രക്ഷിതാക്കൾ അവരോട് തുറന്നു സംസാരിക്കുകയും വേണ്ടിവന്നാൽ അധികൃതരുടെ സഹായം തേടണമെന്നും അവർ കൂട്ടിച്ചേർത്തു. സൂം പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്തു. വിവിധ ഖുർആൻ പാരായണങ്ങൾ അനുകരിച്ച് സഹ്ല സമീർ സദസ്സിെൻറ ശ്രദ്ധയാകർഷിച്ചു. റുഹൈം മൂസ സ്വാഗതവും ഹാജർ ഇസ്മായിൽ നന്ദിയും പറഞ്ഞു. ബിലാൽ സലീം അവതാരകനായിരുന്നു. ഫാത്തിമ സഹ്റ ഖിറാഅത്ത് നടത്തി. 21 ദിവസം നീണ്ടുനിന്ന ടീൻസ് സ്പാർക്ക് ശനിയാഴ്ച അവസാനിക്കും. സമാപന പരിപാടിയിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അംജദ് അലി മുഖ്യപ്രഭാഷണം നടത്തും. യുവഗായിക ദാന റാസിക് മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.