ബിൽക്കീസ് ബാനുവിന്റെ സുരക്ഷ ഉറപ്പു വരുത്തണം -ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsബുറൈദ: ബിൽക്കീസ് ബാനുവിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നീതിന്യായ വ്യവസ്ഥയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽഖസീം ബ്ലോക്ക് കൺവെൻഷൻ പ്രസ്താവിച്ചു. ഗുജറാത്ത് കലാപത്തിനിരയായ ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെയും കാലാവധി തീരും മുമ്പ് തുറന്നുവിട്ട നടപടിയിലൂടെ ഇരകളുടെ നീതിയെയാണ് ഫാഷിസ്റ്റ് ഭരണകൂടം വെല്ലുവിളിച്ചത്. കലാപകാരികളായ ആർ.എസ്.എസ് പ്രവർത്തകരെ ജയിലറകളിൽനിന്ന് മോചിപ്പിച്ചുകൊണ്ട് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ബി.ജെ.പി ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നതെന്നും യോഗത്തിൽ സംസാരിച്ചവർ കുറ്റപ്പെടുത്തി. അൽ-റാസിൽ സംഘടിപ്പിച്ച കൺവെൻഷനിൽ ഷംനാദ് പോത്തൻകോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഫിറോസ് എടവണ്ണ വിഷയാവതരണം നടത്തി. ഷഫീഖ് തുവ്വക്കാട് സ്വാഗതവും ശൈഖ് മുത്വലിഖ് തമിഴ്നാട് നന്ദിയും പറഞ്ഞു. ബുറൈദയിൽ നടന്ന കൺവെൻഷൻ സിദ്ദീഖ് കടക്കൽ അധ്യക്ഷത വഹിച്ചു. നജും മൗലവി വിഷയാവതരണം നടത്തി. സമീർ ഗൂഡല്ലൂർ സ്വാഗതവും മുനീർ കടക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.