പ്ലസ് ടുവിന് മികച്ച വിജയം നേടിയ കുട്ടികളെ 'സീഫ്' അനുമോദിച്ചു
text_fieldsദമ്മാം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ദമ്മാമിലെ എറണാകുളം എക്സ്പാട്രിയേറ്റ് ഫെഡറേഷൻ അഭിനന്ദിച്ചു. അൽ ഖോബാർ സൽക്കാര ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുനടന്ന ചടങ്ങിൽ പ്രസിഡൻറ് സുനിൽ മുഹമ്മദ് കുട്ടികളുമായി സംവദിച്ചു.
ഓൺലൈനിൽ മാത്രം ലഭിക്കുന്ന പഠനസൗകര്യം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസത്തിെൻറ എല്ലാവിധ ഊഷ്മളതകളും നഷ്ടപ്പെടുത്തുകയാെണന്ന് അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന ഒരുപാട് അനർഘ നിമിഷങ്ങളാണ് അതിലൂടെ നഷ്ടപ്പെടുന്നത്. യാത്രാ പ്രതിസന്ധി കാരണം ഇന്ത്യയിലെ ഏറ്റവും ആകർഷകമായ പ്രവേശന പരീക്ഷകളിലും സിവിൽ സർവിസ് പോലുള്ള അത്യാകർഷകമായ പോസ്റ്റുകളിലേക്കും എത്തിപ്പെടാൻ ഗൾഫിലെ കുട്ടികൾക്ക് കഴിയാതെ പോകുന്നു.
ഇനിയുള്ള കാലങ്ങളിൽ നൂതന ടെക്നോളജികൾ ഉൾക്കൊള്ളുന്ന കോഴ്സുകളെ കുറിച്ചുള്ള അറിവ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.സഫ്വാൻ സാദിഖ്, ബെൻ ലിയോ സാബു, അഫീഫ അൻവർ, സാമിയ ഫൈസൽ, ആൻ അരുൺ കണ്ണേത്ത്, മുഹമ്മദ് ഷാസ് ഷറഫുദ്ദീൻ, ആയിഷ നെസ്ലിൻ, അമൻ സുബൈർ, ഫാരിസ് സമീർ, റോഹൻ റെജി പള്ളത്തിട്ടേൽ, അഹമ്മദ് ഇർഫാൻ, റോസിലിൻ റെജി എന്നിവരെ പ്രശംസാഫലകങ്ങൾ നൽകി അനുമോദിച്ചു.
ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫാത്തിമ നഹാൻ, നെഹ്വത്ത് ഫാത്തിമ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അൻവർ ചെമ്പറക്കി സംസാരിച്ചു.സീഫ് വൈസ് പ്രസിഡൻറ് ചന്ദൻ ഷേണായ് സ്വാഗതവും ജോയൻറ് ട്രഷറർ നാസർ ഖാദർ നന്ദിയും പറഞ്ഞു. ഫൈസൽ വെള്ളാഞ്ഞി, ഷഫീഖ്, റെജി പീറ്റർ, ബോണി, ഡോ. സഗീര് ഷറഫുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.