നാട്ടുസംഗമമായി 'സീഫോണം - 2022'
text_fieldsദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ 'സീഫ്' ഓണാഘോഷം സംഘടിപ്പിച്ചു. മഹാമാരിക്കാലം നഷ്ടപ്പെടുത്തിയ രണ്ട് വർഷത്തിനു ശേഷം കൂടുതൽ പൊലിമയോടെയാണ് അംഗങ്ങൾ മാവേലിയെ വരവേറ്റത്. കൊച്ചിയിലെ ആദ്യകാലപത്രപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി മുഖ്യാതിഥിയായ ചടങ്ങിൽ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ സംസാരിച്ചു. ജമാൽ കൊച്ചങ്ങാടിയെ പ്രസിഡന്റ് സുനിൽ മുഹമ്മദ് പൊന്നാട അണിയിച്ചു.
10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 'സീഫ്' അംഗങ്ങളുടെ കുട്ടികളായ സൂര്യനാരായൺ ഷേണായി, ഗായത്രി ജഗദീഷ്, ഹന ഫാത്തിമ അംബാടൻ, സ്നേഹ ഗീവർഗീസ്, അഫ്ദൽ അഷറഫ്, എമിൽ മരിയ ജിബി, റയ്യാൻ അജ്മൽ, റിജോ റെജി, അഫ്നാൻ അഷറഫ്, എവിലിൻ റോസ്, മെഹഖ് നഹാസ്, മാരീസ് കുര്യക്കോസ്, സാനിയ നൂറിൻ, നേഹ അന്ന ഷാജു, മരിയ കുര്യാക്കോസ് എന്നിവർക്ക് പ്രശംസഫലകം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി അഷറഫ് ആലുവ സ്വാഗതവും ട്രഷറർ റെജി പീറ്റർ നന്ദിയും പറഞ്ഞു.
ഓണസദ്യക്കും മറ്റു കലാപരിപാടികൾക്കും സീഫ് എക്സിക്യൂട്ടിവ് അംഗങ്ങളായ അൻവർ ചെമ്പറക്കി, നാസർ ഖാദർ, ഷറഫുദ്ദീൻ, മുഹമ്മദ് ഷഫീഖ്, ഫൈസൽ വെള്ളാഞ്ഞി, ചന്ദൻ ഷേണായ്, വിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.