അൽ നസ്ർ ക്ലബിലേക്ക് സെലക്ഷൻ; മുഹമ്മദ് റാസിനെ ആദരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ ഫുട്ബാൾ ക്ലബുകളിൽ ഒന്നായ അൽ നസ്റിന്റെ ജൂനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാസിനെ റിയാദിലെ യുനൈറ്റഡ് എഫ്.സി ആദരിച്ചു.
മലപ്പുറം പാങ്ങ് സ്വദേശിയായ റാസിൻ എലഗൻറ് എഫ്.സി, എഫ്.ആർ.സി എന്നിവയിലൂടെയാണ് ഫുട്ബാൾ ജീവിതം ആരംഭിച്ചത്. ശേഷം പഞ്ചാബ് മിനർവയിലും കളിക്കാൻ അവസരം ലഭിച്ചു. ഇപ്പോൾ വിസിറ്റ് വിസയിൽ സൗദിയിൽ താമസിക്കുന്ന റാസിന്റെ പിതാവ് ഷാജഹാൻ പറമ്പൻ റിയാദിലെ ഫുട്ബാൾ ടീമംഗമാണ്. ദീർഘകാലമായി പ്രവാസിയാണ്. നസ്ലയാണ് ഉമ്മ.
മുഹമ്മദ് റെബിൻ, മുഹമ്മദ് റയ്യാൻ എന്നിവരാണ് സഹോദരങ്ങൾ. പിതൃസഹോദരൻ ഷാനവാസ് റിയാദിലെ മുൻകാല ക്ലബായ സ്റ്റാർ സ്പോർട്സിന്റെ കളിക്കാരനായിരുന്നു.
ഇപ്പോൾ അൽ അഹ്സയിലെ സോക്കർ ഹുഫൂഫ് ടീമിന്റെ മാനേജർ സ്ഥാനത്ത് പ്രവർത്തിക്കുന്നു. ചടങ്ങിൽ യു.എഫ്.സി റിയാദിനുവേണ്ടി ക്ലബ് സെക്രട്ടറി കുട്ടി വല്ലപ്പുഴ, മൻസൂർ തിരൂർ എന്നിവർ ചേർന്ന് മുഹമ്മദ് റാസിന് ഫലകം സമ്മാനിച്ചു.
ശൗലിഖ്, ബാവ ഇരുമ്പുഴി, ജസീം, ചെറിയാപ്പു മേൽമുറി, നൗഷാദ് കോട്ടക്കൽ, ഫൈസൽ പാഴൂർ, റഷീദ്, ഉമർ, സലിം ഒറ്റപ്പാലം, ജാഫർ ചെറുകര, അനീസ് പാഞ്ചോല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.