കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ സെൽഫ് ഡ്രൈവിങ് ബസ്
text_fieldsജിദ്ദ: റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ ആദ്യത്തെ സെൽഫ് ഡ്രൈവിങ് ബസ് ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റിയിലെ ജീവനക്കാർക്കും വിദ്യാർഥികൾക്കും സന്ദർശകർക്കും സേവനം നൽകുന്നതിനാണിത്. ബസിെൻറ ഉദ്ഘാടനം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽജാസറും വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുൻയാനും ചേർന്ന് നിർവഹിച്ചു. വാഹനത്തിന് 11 സീറ്റുകളുണ്ടെന്നും ഒറ്റ ചാർജിൽ ആറ് മണിക്കൂർ പ്രവർത്തിക്കുമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. രണ്ട് ട്രാക്കുകളിലായി എട്ട് സ്റ്റേഷനുകളിൽ നിർത്തും. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുമെന്നും പറഞ്ഞു. കിങ് സഉൗദ് യൂനിവേഴ്സിറ്റിയിലെ ഗതാഗതം സുഗമമാക്കുക, ശുദ്ധ ഊർജ വാഹനങ്ങൾ റോഡിലിറക്കുക, വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറക്കുകയും പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ലക്ഷ്യമെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.