'പാപ' പ്രസിഡൻറ് മുത്തു കട്ടുപ്പാറക്ക് യാത്രയയപ്പ് നൽകി
text_fieldsറിയാദ്: രണ്ടരപ്പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷൻ (പാപ)യുടെ പ്രസിഡൻറ് മുത്തു കട്ടുപ്പാറക്ക് അസോസിയേഷൻ പ്രവർത്തകർ യാത്രയയപ്പ് നൽകി. നിലവിലെ പ്രസിഡൻറും മുൻ ട്രഷററും കൂടിയായിരുന്ന ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
റിയാദിലെ പെരിന്തൽമണ്ണക്കാരുടെ ഇടയിൽ വലിയ സൗഹൃദവലയത്തിന് ഉടമകൂടിയാണ് മുത്തു കട്ടുപ്പാറ. ബത്ഹയിലെ എക്സിക്യൂട്ടിവ് അംഗം ശിഹാബ് മണ്ണാർമലയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പാപ അഡ്വൈസറി ബോർഡ് അംഗങ്ങളായ ഇബ്രാഹിം സുബുഹാനും യഹ്യ ചെമ്മാണിയോടും ഉപഹാരം മുത്തുകട്ടുപ്പാറക്ക് കൈമാറി.
ചടങ്ങിൽ സെക്രട്ടറി ഷബീർ പുത്തൂർ, ട്രഷറർ അൻവർ വേങ്ങൂർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുജീബ് മണ്ണാർമല, ഷിഹാബ് മഠത്തിൽ, മൊയ്തു ആനമങ്ങാട്, യു.പി. സാജേഷ്, നൗഫൽ ചെറുകര, ഹക്കിം വഴിപ്പാറ, അസ്കർ പാതാക്കര, ആഷിഖ് കക്കൂത്, മുഹമ്മദലി നെച്ചിയിൽ, സക്കീർ ദാനത്ത്, ശശി കട്ടുപ്പാറ, ബഷീർ കട്ടുപ്പാറ, ബക്കർ പരിയാപുരം, നൗഷാദ് പാതയ്ക്കര തുടങ്ങിയവരും അംഗങ്ങളായ തസ്ബീർ പട്ടിക്കാട്, ഉമർ അമാനത്ത്, സഫർ താഴേക്കോട്, യൂസുഫ് മണ്ണാർമല എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.