യാത്രയയപ്പ് നൽകി
text_fieldsഅൽഖർജ്: ജോലിമാറ്റത്തെ തുടർന്ന് സ്ഥലംമാറി പോകുന്ന ഖർജ് ടൗൺ കെ.എം.സി.സി മീഡിയ വിങ് കൺവീനർ പി.വി. അമീറിന് യാത്രയയപ്പു നൽകി. വിദഗ്ധ തൊഴിൽ മേഖലയിൽ നൈപുണ്യം ഉറപ്പുവരുത്താനായി സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കിയ പരീക്ഷക്കുവേണ്ടി മലയാളികളെ ബോധവാന്മാരാക്കുന്നതിനായി പ്രത്യേകം നിർദേശങ്ങളും സഹായങ്ങളുംചെയ്ത പി.വി. അമീറിന്റെ പ്രവർത്തനങ്ങൾ ടൗൺ കമ്മിറ്റി ശ്ലാഘിച്ചു. സ്വന്തം താല്പര്യങ്ങൾക്കൊത്തു പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമങ്ങൾ അന്യരാജ്യത്തുപോലും നിരോധിക്കപ്പെടാൻ ഒരു ഭരണകർത്താവിൽനിന്നുതന്നെ ഗൂഢാലോചനയുണ്ടായതിൽ അൽഖർജ് കെ.എം.സി.സി മീഡിയ വിങ് ചെയർമാൻ ഉത്കണ്ഠ രേഖപ്പെടുത്തി.
ഫാഷിസ്റ്റ് വേട്ടക്കിരയായി ഒരു ന്യൂനപക്ഷ ചാനൽ ദിവസങ്ങളോളം അടഞ്ഞുകിടന്നപ്പോൾ രാഷ്ട്രീയ കേരളം ഒന്നടങ്കം അതിനെതിരെ രംഗത്തുവന്നിട്ടും ഒരക്ഷരം ശബ്ദിക്കാതിരുന്നത് തന്റെ ഇഷ്ടങ്ങൾക്ക് കൂട്ടുനിൽക്കാത്തത് കൊണ്ടാണെന്ന കെ.ടി. ജലീലിന്റെ തുറന്നുപറച്ചിൽ ഏറെ ഭയപ്പെടുത്തുന്നതെന്നും യോഗം ആശങ്ക രേഖപ്പെടുത്തി. അബ്ദുൽ ഹമീദ് കൊളത്തൂർ അധ്യക്ഷത വഹിച്ചു. ഷബീബ് കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. യൂനുസ് മന്നാനി, സകീർ തലക്കുളത്തൂർ, ഫസ്ലു ബീമാപ്പള്ളി, ഹമീദ് പാടൂർ, നൗഷാദ് സാറ്റക്സ്, മുഖ്ത്താർ അലി, ഹബീബ് കോട്ടോപ്പാടം, സമീർ എടക്കര എന്നിവർ സംസാരിച്ചു. ഇഖ്ബാൽ അരീക്കാടൻ സ്വാഗതവും അലി സിദ്ദീഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.