Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതങ്ങളെ വേർപെടുത്തിയ...

തങ്ങളെ വേർപെടുത്തിയ ഡോക്ടറെ കാണാൻ അവരെത്തി, 13 വർഷത്തിനുശേഷം

text_fields
bookmark_border
തങ്ങളെ വേർപെടുത്തിയ ഡോക്ടറെ കാണാൻ അവരെത്തി, 13 വർഷത്തിനുശേഷം
cancel
camera_alt

ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ ഹസനും മഹമൂദും ഡോ. അബ്​ദുല്ല അൽറബീഅക്കൊപ്പം

ജിദ്ദ: വേർപെട്ട സയാമീസ്​ ഇരട്ടകൾ 13​ വർഷത്തിന്​ ശേഷം തങ്ങളെ വേർപ്പെടുത്തിയ ഡോക്ടറെ കാണാൻ റിയാദിലെത്തി. റിയാദിലെ ആശുപത്രിയിൽ വേർപ്പെടുത്തൽ ശസ്​ത്രക്രിയക്ക്​ വിധേരായ ഈജിപ്​ഷ്യൻ സയാമിസ്​ ഇരട്ടകളായ ഹസനും മഹമൂദുമാണ്​ കിങ്​ സൽമാൻ റിലീഫ്​ സെൻറർ (കെ.എസ്​. റിലീഫ്) ജനറൽ സൂപർവൈസറും സയാമീസ്​ ശസ്​ത്രക്രിയ സംഘം മേധാവിയുമായ ഡോ. അബ്​ദുല്ല അൽ റബീഅയെ കാണാനെത്തിയത്​.

റിയാദിലെ കെ.എസ്​ റിലീഫ്​ കേന്ദ്രം ആസ്ഥാനത്ത്​ വെച്ചാണ്​ ഹസനും മഹ്​മൂദും അവരുടെ കുടുംബാംഗങ്ങളും ഡോ. റബീഅയെ കണ്ടത്​. 2009ൽ റിയാദിലെ നാഷനൽ ഗാർഡ്​ മന്ത്രാലയത്തിനു കീഴിലെ കിങ്​ അബ്​ദുൽ അസീസ്​ മെഡിക്കൽ സെന്‍ററിലാണ്​ കുടലിലും മൂത്രസഞ്ചിയിലും ജനനേന്ദ്രിയത്തിലും പെൽവിസിലും ഒട്ടിച്ചേർന്നിരുന്ന ഇരുവരെയും വേർപ്പെടുത്തുന്നതിനുള്ള വിജയകരമായ ശസ്ത്രക്രിയ നടന്നത്​. ലോകമെമ്പാടുമുള്ള എല്ലാ ദരിദ്രരുടെയും ദുരിതബാധിതരുടെയും തണലായി സൗദി അറേബ്യ നിലനിൽക്കുമെന്ന് ഡോ. റബീഅ പറഞ്ഞു. മനുഷ്യൻ എവിടെയായിരുന്നാലും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള സൽമാൻ രാജാവി​ന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്‍റെയും നിർദേശങ്ങൾ ഉൾക്കൊണ്ട്​ രാജ്യത്തിന്‍റെ മഹത്തായ മാനുഷിക ശ്രമങ്ങളുടെ വിപുലീകരണമാണ് സയാമീസ്​ വേർപ്പെടുത്തൽ ശസ്​ത്രക്രിയ പദ്ധതിയെന്നും ഡോ. റബീഅ പറഞ്ഞു.

തങ്ങളുടെ രണ്ട് ആൺമക്കളെ വേർപെടുത്തുന്നതിനും ചികിത്സിക്കുന്നതിനും ആവശ്യമായ ശ്രമങ്ങൾ നടത്തിയ കാര്യക്ഷമതക്കും പ്രഫഷനലിസത്തിനും പേരുകേട്ട സൗദി മെഡിക്കൽ സംഘത്തിന്​ ഈജിപ്ഷ്യൻ ഇരട്ടകളുടെ മാതാപിതാക്കൾ നന്ദിയും കടപ്പാടും അറിയിച്ചു. ശസ്​ത്രക്രിയയുടെ ഫലമായി കുട്ടികളുടെ ആരോഗ്യനില ക്രമാനുഗതമായി മെച്ചപ്പെട്ടു. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും സയാമീസ്​ വേർപ്പെടുത്തൽ ശസ്​ത്രക്രിയ പദ്ധതിക്ക്​ നൽകിവരുന്ന പിന്തുണയെ മാതാപിതാക്കൾ പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiameseDoctor Rabia
News Summary - Separated SiameseCame to see Doc. Rabia 13 years later
Next Story