സേവന പ്രവാസ കൂട്ടായ്മ ഭാരവാഹികൾ
text_fieldsറിയാദ്: എടവണ്ണ കിഴക്കെ ചാത്തല്ലൂർ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ 'സേവന' പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ: ശിഹാബ് ഏറാടൻ ബുറൈദ (പ്രസി.), ജയേഷ് തരിയോറ റിയാദ് (സെക്ര.), എ.കെ. ഹനീഫ ബുറൈദ (ട്രഷ.), എ.കെ. ഷുക്കൂർ ബഹ്റൈൻ, കെ. ഹസൈനാർ (വൈ. പ്രസി.), കെ.സി. അസീദലി ഖത്തർ, കെ.സി. അജീർ ടാൻസാനിയ (ജോ. സെക്ര.), കെ. അഹമ്മദ്കുട്ടി (അസി. ട്രഷ.), കെ. അമീർഅലി റിയാദ് (എക്സി. അംഗം). ഗൾഫു നാടുകളടക്കമുള്ള വിവിധ മേഖല സമിതികളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കൗൺസിൽ അംഗങ്ങളാണ് ഓൺലൈൻ യോഗത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
എം. മുകേഷ്, ഷാബിൻ, ടിനു കെ. തോമസ് (യു.എ.ഇ), അബ്ദുന്നാസർ, നജീദ് (ജിദ്ദ), അഷ്കർ (മലേഷ്യ), പി. സുനിൽ (കുവൈത്ത്), നാസർ (ദമ്മാം) തുടങ്ങിയവർ സെൻട്രൽ കൗൺസിൽ അംഗങ്ങളാണ്. 2015 മുതൽ തുടർച്ചയായി മാസാന്ത അഗതി പെൻഷനടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും അടിയന്തര ചികിത്സ സഹായങ്ങളും പലിശരഹിത വായ്പ സഹായങ്ങളുമടക്കം നിരവധി പദ്ധതികൾ നടപ്പാക്കിയതായി ഭാരവാഹികൾ പറഞ്ഞു. മുഖ്യ രക്ഷാധികാരി ലിയാഖത്ത്, വിൻസ് മോൻ മേക്കുത്ത്, സമദ് പാലനാടൻ തുടങ്ങിയവർ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.