സേവനം ജീവിതചര്യയാക്കണം -ഇ. സുലൈമാൻ മുസ്ലിയാർ
text_fieldsമക്ക: പ്രവാചകൻ മുഹമ്മദ് നബിയും അനുചരന്മാരും കാണിച്ചുതന്ന മഹനീയ സേവന മാതൃകകൾ പിൻപറ്റി പുണ്യങ്ങൾ നേടാൻ പ്രവർത്തകർ മത്സരിക്കണമെന്ന് സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ. ആർ.എസ്.സി സൗദി നാഷനൽ കമ്മിറ്റി മിനയിൽ സംഘടിപ്പിച്ച ഹജ്ജ് വളൻറിയർ കോർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രവർത്തനങ്ങൾ അല്ലാഹുവിെൻറ പ്രീതിക്കുവേണ്ടി മാത്രമാവണം. അർധരാത്രികളിൽ ആരാരും കാണാതെ അവശരായവരെ കണ്ടെത്തി പരിചരണം നടത്തിയിരുന്ന അനുചരന്മാരെയാണ് സേവന പ്രവർത്തനങ്ങളിൽ നാം മാതൃകയാക്കേണ്ടത്.
സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ആശയാദർശങ്ങൾ പിൻപറ്റി പ്രവാസലോകത്ത് പ്രവർത്തിക്കുന്ന ആർ.എസ്.സിയുടെ പ്രവർത്തനങ്ങൾ സന്തോഷം നൽകുന്നതാണെന്നും വിവിധ ലോകരാജ്യങ്ങളിൽ ആർ.എസ്.സിക്ക് പുതിയ ഘടകങ്ങൾ രൂപപ്പെടുന്നത് പ്രതീക്ഷാവഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഗമം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ, എസ്.എസ്.എഫ് ദേശീയ പ്രസിഡൻറ് ഡോ. ഫാറൂഖ് നഈമി, ഷൗക്കത്ത് നഈമി ബുഖാരി, സിറാജ് വേങ്ങര, മൻസൂർ ചുണ്ടമ്പറ്റ, റഊഫ് പാലേരി, അഫ്സൽ സഖാഫി, ഇബ്രാഹീം അംജദി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.