Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ...

മദീനയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
മദീനയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി
cancel
camera_alt

മസ്​ജിദുന്നബവിയിലെ മഴക്കാഴ്​ചകൾ

ജിദ്ദ: മദീനയിലെ സുവൈർഖിയയിൽ മഴവെള്ള പാച്ചിലിൽപ്പെട്ട ഏഴ്​ ആളുകളെ സിവിൽ ഡിഫൻസ്​ രക്ഷപ്പെടുത്തി. ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. കഴിഞ്ഞ ദിവസം മദീനയിൽ ഹറം പരിസരം ഉൾപ്പെ​ടെയുള്ള വിവിധ ഭാഗങ്ങളിൽ സമാന്യം നല്ല മഴയാണുണ്ടായത്​.

മദീനക്ക്​ സമീപം ഒഴുക്കിൽപെട്ടവരെ രക്ഷിക്കുന്നു

ചില ഗ്രാമങ്ങളിൽ​ മഴയെ തുടർന്ന്​ ശക്തമായ ഒഴുക്കുണ്ടായി. താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ചില റോഡുകൾ മുൻകരുതലെന്നോണം അടച്ചിട്ടു. കാലാവസ്ഥ വ്യതിയാന​മുണ്ടാകുമെന്ന്​ മുന്നറിയിപ്പിനെ തുടർന്ന്​ മേഖലയിലെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തിരുന്നു.

മസ്​ജിദുന്നബവി കാര്യാലയം വെള്ളം വലിച്ചെടുക്കാനുള്ള ഉപകരണങ്ങൾ ഒരുക്കുകയും ശുചീകരണത്തിനായി കൂടുതൽ ആളുകളെ നിയോഗിക്കുകയും ചെയ്​തു. വെള്ളത്തിൽ മുങ്ങിയ മുറ്റങ്ങളിലെ​ പരവതാനികൾ എടുത്തുമാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madinah
News Summary - Seven people were rescued from floods in Madinah
Next Story