Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ത​ണ​ല്‍മരം

text_fields
bookmark_border
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ത​ണ​ല്‍മരം
cancel
camera_alt

ഉം​റ​ക്കെ​ത്തി​യ​ ഭി​ന്ന​ശേ​ഷി​ക്കാ​രോടൊപ്പം മു​നീ​ര്‍ കു​ന്നും​പു​റം 

ജി​ദ്ദ: 'ചെ​റു​താ​യി ക​ഥ​യും നോ​വ​ലും എ​ഴു​തു​ന്ന എ​നി​ക്കും എ​ന്നെ​പോ​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും താ​ങ്ങും ത​ണ​ലു​മാ​ണ് മു​നീ​ർ. ഞ​ങ്ങ​ളുടെ ര​ച​ന​കള്‍ തി​രു​ത്തി​യും വാ​ച​ക​ങ്ങ​ള്‍ മാ​റ്റിയും ചേ​ര്‍ത്ത് നി​ര്‍ത്തു​ന്ന​തി​ന്​ മു​നീ​ര്‍ക്ക​യോ​ട് പ​റ​ഞ്ഞാ​ല്‍ തീ​രാ​ത്ത ക​ട​പ്പാ​ടു​ണ്ട്​'.

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ എഴുത്തുകാരി സ​ലീ​ന കൂ​ട്ടി​ല​ങ്ങാ​ടിയുടെ വാക്കാണിത്​. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ത​ണ​ല്‍മരമെന്ന്​ വിശേഷിപ്പിക്കാവുന്ന മു​നീ​ര്‍ കു​ന്നും​പു​റത്തെ കുറിച്ചാണ്​ അവർ കുറിച്ചത്​​.മ​ല​പ്പു​റം എ.​ആ​ര്‍.​ന​ഗ​റി​ന​ടു​ത്ത് ഇ​രു​മ്പു​ചോ​ല സ്വ​ദേ​ശി​ മു​നീ​ര്‍. ഇ​രു​പ​ത്തി​യൊ​ന്ന് വ​ര്‍ഷ​മായി ജ​ന​സേ​വ​നത്തി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ത്തി​ലും സജീവം​. ര​ണ്ട് വ​ര്‍ഷം മു​മ്പ് ഉം​റക്കെത്തിയ​ 48 ഭി​ന്ന​ശേ​ഷി​ക്കാ​ർ പ​രി​ച​രി​ച്ച്​ ഒപ്പ്​ നിന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​ക്ഷ​രം പ​ഠി​പ്പി​ച്ചും അ​വ​രു​ടെ ര​ച​ന​ക​ള്‍ തി​രു​ത്തി​യുമുള്ള സേ​വ​ന​ം നി​സ്തു​ല​മാ​ണെ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രി​യായ ജ​മീ​ല മോ​ങ്ങ​വും മു​നീ​റ പ​ണ്ടി​ക്കാ​ടും പ​ങ്കു​വെ​ക്കു​ന്നു. ഇ​ത്ത​രം ത​ണ​ല്‍ വൃ​ക്ഷ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍, ഏ​ത് പ്ര​തി​സ​ന്ധി​യേ​യും ത​ര​ണം ചെ​യ്യാ​മെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. പ​ത്തൊ​മ്പ​താം വ​യ​സ്സി​ല്‍ പ്രാ​ദേ​ശി​ക ക്ല​ബ്ബി​ലൂ​ടെ ആ​രം​ഭി​ച്ച സാമൂഹ്യ പ്ര​വ​ര്‍ത്ത​നം പി​ന്നീ​ട് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല ട്രോ​മ കെ​യ​ർ വ​ള​ൻ​റി​യ​റാക്കി.

മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ എ​ന്‍ഫ്രീ യൂ​ത്ത്​​ഫോ​റം മ​ല​പ്പു​റം ജി​ല്ല ചെ​യ​ര്‍മാ​ന്‍, കു​ന്നും​പു​റം പാ​ലി​യേ​റ്റി​വ് സെൻറ​ര്‍, ജി​ദ്ദ പാ​ലി​യേ​റ്റി​വ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ, സ്നേ​ഹ​ത​ണ​ല്‍, ന​ന്മ​കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ തുടങ്ങിയവയുടെ ഭാരവാഹി, നി​ര്‍ധ​ന കു​ടും​ബ​ത്തി​ലെ ക​ല്യാ​ണ​സ​ദ്യ​ക്ക് അ​രി ന​ല്‍കു​ന്ന റൈ​സ് ബാങ്ക്​ ആംഗം, ത​നി​മ സാം​സ്കാ​രി​ക വേ​ദി​ പ്ര​വ​ര്‍ത്ത​ക​ൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു​.

ചെ​റു​പ്പ​ത്തി​ലേ പി​താ​വ് ന​ട​ത്തി​യി​രു​ന്ന കോ​ൺ​ട്രാ​ക്ട്​ വ​ർ​ക്ക് ചു​മ​ത​ല ഏ​ൽ​ക്കേ​ണ്ടി വ​െ​ന്ന​ങ്കി​ലും, ജോ​ലി ക​ഴി​ഞ്ഞു​ള്ള സ​മ​യം ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ത്തിന്​ നീ​ക്കി​വെ​ച്ചു. പാ​ര്‍ട്ട് ടൈ​മാ​യി എ​ടു​ക്കു​ന്ന ജോ​ലി​യി​ല്‍ നി​ന്ന് കി​ട്ടു​ന്ന വ​രു​മാ​ന​ത്തിെൻറ സിം​ഹ​ഭാ​ഗ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്ക് നീ​ക്കി​വെ​ക്കു​ന്നു​ണ്ടെ​ന്ന് സ്നേ​ഹ​ത്ത​ണ​ല്‍ കൂ​ട്ടാ​യ്മ​ സാ​ര​ഥി​ക​ളി​ല്‍ ഒ​രാ​ളാ​യ സാ​ജ്ന നി​ല​മ്പൂ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:different abilities
News Summary - Shade tree of different abilities
Next Story