ഷാഫി കുടുംബസഹായ ഫണ്ട് കൈമാറി
text_fieldsറിയാദ്: വൃക്കരോഗ ചികിത്സയിൽ കഴിയവെ മരിച്ച കൊല്ലം അയത്തിൽ സ്വദേശി ഷാഫിയുടെ കുടുംബത്തെ സഹായിക്കാൻ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) സൗദി നാഷനൽ കമ്മിറ്റിയുടെ നിർദേശപ്രകാരം വിവിധ സെൻട്രൽ കമ്മിറ്റികൾ സമാഹരിച്ച തുക നൽകി.
അൽഖർജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി സവാദ് അയത്തിലിന് തുക നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ കൈമാറി. സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ നാഷനൽ കമ്മിറ്റി കോഒാഡിനേറ്റർ സുരേഷ് ശങ്കർ, ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, ട്രഷറർ ജോൺസൺ മാർക്കോസ്, റിയാദ് സെൻട്രൽ കമ്മിറ്റി പി.ആർ.ഒ സിയാദ് തിരുവനന്തപുരം തുടങ്ങിയവർ പങ്കെടുത്തു. സഹായ തുക ഷാഫിയുടെ കുടുംബത്തിന് മുൻ ജനറൽ സെക്രട്ടറി അലോഷ്യസ് വില്യം നാട്ടിൽ കൈമാറുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് പോൾ പൊട്ടക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.