ശൈഖുൽ ഇസ്ലാം ഇബ്നുതീമിയ സെന്റർ ആരോഗ്യ പഠന ക്ലാസ് സംഘടിപ്പിച്ചു
text_fieldsജിദ്ദ ശൈഖുൽ ഇസ്ലാം ഇബ്നുതീമിയ സെന്റർ വെക്കേഷൻ ക്ലാസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ പഠന ക്ലാസിൽ സംബന്ധിച്ചവർ
ജിദ്ദ: ശൈഖുൽ ഇസ്ലാം ഇബ്നുതീമിയ സെന്റർ വെക്കേഷൻ ക്ലാസ്സിന്റെ ഭാഗമായി വേനൽ അവധിക്ക് കുട്ടികൾക്കുവേണ്ടി ആരോഗ്യ പഠന ക്ലാസ് സംഘടിപ്പിച്ചു. ഷറഫിയ ബദർ തമാം ക്ലിനിക്കിലെ ഡോ. സാജിദ് ബാബു ക്ലാസ് എടുത്തു. ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്നും മനുഷ്യൻ തന്റെ ജീവിതത്തിൽ ആരോഗ്യം നിലനിർത്താൻ വേണ്ട കാര്യങ്ങളിൽ അവബോധമുള്ളവാനായിരിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി.
ഭക്ഷണത്തിന്റ നിയന്ത്രണമാണ് അതിപ്രധാനമെന്നും ജങ്ക് ഫുഡുകൾ അടക്കം പുറത്തുനിന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കിക്കൊണ്ട് നല്ല രീതിയിലുള്ള ആരോഗ്യ ഭക്ഷണക്രമം സ്വീകരിക്കണമെന്നും വീട്ടിൽനിന്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
കഴിക്കുന്ന ഭക്ഷണത്തിൽ ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തണമെന്നും അതോടൊപ്പം ശരീരപോഷണത്തിനായി വിറ്റാമിനുകളും പഴവർഗങ്ങളും കഴിക്കണമെന്നും ഡോക്ടർ ഉപദേശിച്ചു. വിവിധ തരം വിറ്റാമിനുകളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു.
രാവിലത്തെ വെയിൽ കൊള്ളണമെന്നും, വൈറ്റമിൻ ഡി ശരീരത്തിൽ ഉല്പാദിപ്പിക്കുമെന്നും മറ്റു രോഗങ്ങളെ തടയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ തരം ബ്ലഡ് ഗ്രൂപ്പുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയ അദ്ദേഹം, പ്രായപൂർത്തിയായ ഒരാൾക്ക് മറ്റൊരാൾക്ക് രക്തം നൽകാമെന്നും അതിലൂടെ തന്റെ സഹോദരന് ഒരു വലിയ സഹായം നൽകുന്നതോടൊപ്പം മനുഷ്യശരീരത്തിൽ രക്ത ശുദ്ധീകരണമാണ് നടക്കുന്നതെന്നും ഡോക്ടർ വിശദീകരിച്ചു.
സെന്റർ കൺവീനർ സലീം കൂട്ടിലങ്ങാടി, ഗഫൂർ ചുണ്ടക്കാടൻ, നഈം മോങ്ങം, അധ്യാപകരായ ഇസുദ്ധീൻ സ്വലാഹി, മുഹ്സിന ടീച്ചർ എന്നിവർ നേതൃത്വം നൽകി. സുബൈർ ചെറുകോട്, ഷാഫി മജീദ്, നജീബ് കാരാട്ട്, അൻവർ, മൊഹിയദ്ധീൻ താപ്പി എന്നിവർ സംബന്ധിച്ചു. സെക്രട്ടറി നൗഫൽ കരുവാരക്കുണ്ട് നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.