അധ്യാപിക വിദ്യാർഥിയെ തല്ലിച്ചത് രാജ്യത്തിന് നാണക്കേട് -മദീന ഒ.ഐ.സി.സി
text_fieldsമദീന: യു.പിയിൽ ന്യൂനപക്ഷ വിദ്യാർഥിയെ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികളെ കൊണ്ട് തല്ലിച്ച നടപടി രാജ്യത്ത് വംശവെറിയും വെറുപ്പും വർഗീയതയും നടമാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും ഇതിനെതിരെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മദീന ഒ.ഐ.സി.സി കമ്മിറ്റി യോഗം അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്വദേശിയായ യുവാവിന്റെ വൃക്ക മാറ്റിവെക്കുന്നതിന് മദീന ഒ.ഐ.സി.സി പ്രവർത്തകർ സ്വരൂപിച്ച തുക ചികിത്സാ സഹായ കമ്മിറ്റി അംഗവും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ മജീദ് ചെറുവാടിക്ക് പ്രസിഡൻറ് ഹമീദ് പെരുംപറമ്പിൽ കൈമാറി. മദീനയിൽനിന്നും ജോലി മാറിപ്പോകുന്ന, സൗദിയിൽനിന്നും യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യ പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മദീന ഒ.ഐ.സി.സി നോർക്ക ഹെൽപ് ഡെസ്ക് കൺവീനർ കൂടിയായ ജംഷീർ ഹംസ എടത്തനാട്ടുകരക്ക് മദീന ഒ.ഐ.സി.സിയുടെ ഉപഹാര സമർപ്പണവും യോഗത്തിൽ നടന്നു. പ്രസിഡന്റ് ഹമീദ് ചെരുപറമ്പിൽ അധ്യക്ഷത വഹിച്ചു. മുൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കരീം പയങ്കൽ, മജീദ് ചെറുവാടി, നജീബ് പത്തനംതിട്ട, ഹനീഫ അങ്ങാടിപ്പുറം തുടങ്ങിയവർ സംസാരിച്ചു. മുജീബ് ചെനാത്ത് സ്വാഗതവും ഫൈസൽ അഞ്ചൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.