സുമനസ്സുകളുടെ ഇടപെടലിൽ ഷമീർ നാടണഞ്ഞു
text_fieldsറിയാദ്: രോഗബാധിതനായി മാസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ ഷമീർ നാടണഞ്ഞു. കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ ഷമീർ ഒരു വർഷം മുമ്പാണ് സൗദി അറേബ്യയിലെ ഹാഇലിൽ തൊഴിൽ വിസയിൽ എത്തിയത്. ജോലിക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം പൂർണമായും മാറിയില്ല.
തുടർചികിത്സക്ക് നാട്ടിലേക്ക് പോകുന്നതാകും നല്ലതെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും പ്രയാസപ്പെടുകയായിരുന്നു അദ്ദേഹം. ഒടുവിൽ കെ.എം.സി.സി പ്രവർത്തകരെ വിവരമറിയിക്കുകയും കൊല്ലം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം വിഷയത്തിൽ ഇടപെടുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ ദിവസം റിയാദിൽനിന്ന് നാട്ടിലേക്ക് ഷമീറിനെ അയക്കുകയായിരുന്നു. നാട്ടിലേക്കുള്ള വിമാനടിക്കറ്റും കോവിഡ് പി.സി.ആർ ടെസ്റ്റിനുള്ള പണവും റിയാദ് കെ.എം.സി.സി സെൻറർ കമ്മിറ്റി വെൽഫെയർ വിങ് നൽകി. അൽത്താഫ് വട്ടപ്പാറ, നവാസ് ആലപ്പുഴ, ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ ഷമീറിന് സഹായവുമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.