ശാന്തപുരം അല്‍ ജാമിഅ അലുംനി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി
text_fieldsജിദ്ദ: ഇന്ത്യയിലെ പ്രശസ്ത ഇസ്ലാമിക കലാലയമായ ശാന്തപുരം അല്‍ അല്‍ ജാമിഅ അൽ ഇസ്‌ലാമിയ പൂർവ വിദ്യാർഥി അസോസിയേഷൻ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് ഡോ. അബ്ദുല്‍ ഹലീമിന് അലുംനി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. സ്ഥാപനം പുരോഗതിയിലേക്കുള്ള ജൈത്രയാത്ര തുടരുകയാണെന്നും, അതിെൻറെ ഭാഗമായി സ്ഥാപിക്കുന്ന 'അല്‍ ജാമിഅ നോളജ് വേൾഡ്' നിര്‍മാണ പൂര്‍ത്തീകരണ പ്രക്രിയ ദ്രുതഗതിയില്‍ പുരോഗമിച്ചുവരികയാണെന്നും ഡോ. അബ്ദുല്‍ ഹലീം പറഞ്ഞു.
അടുത്ത അധ്യായന വര്‍ഷത്തില്‍ ലോ കോളേജ് തുടങ്ങാനുള്ള അനുവാദം സര്‍ക്കാറില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണക്കടുത്തുള്ള പൂപ്പലത്താണ് നിര്‍ദ്ദിഷ്ട നിയമ പഠന വിദ്യഭ്യാസ സ്ഥാപനം തുടങ്ങുന്നത്. സയന്‍സ് ആൻഡ് ടെക്നോളജി കെട്ടിടത്തിെൻറെ പണിയും പുരോഗമിക്കുകയാണ്. ആഗോള നിലവാരത്തിലുള്ള ലൈബ്രറിയും ഗവേഷണ കേന്ദ്രവും ഉടന്‍ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയിൽ അലുംനി ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് ആബിദ് ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ശംനാട്, ഉമർ ഫാറൂഖ് പാലോട്, കെ.കെ നിസാർ, സക്കീർ ഹുസൈൻ വലമ്പൂർ, ഡോ. അബ്ദുള്ള, സാദിഖലി തുവ്വൂർ, ഫസലുറഹ്മാൻ ചേന്നമംഗലൂർ, എ.പി അബ്ദുൽ മജീദ്, വി.ടി അലാവുദ്ധീൻ മങ്കട തുടങ്ങിയവർ സംസാരിച്ചു. എ.പി ഷിഹാബ് സ്വഗതം പറഞ്ഞു. തമീം അബ്ദുള്ള ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.