ഷാർജ പുസ്തകോത്സവം: പ്രവാസിക്ക് പാതിവഴിയിൽ കിട്ടിയ ഭാഗ്യം
text_fieldsറിയാദ്: പുസ്തകങ്ങളുടെ വിസ്മയക്കാഴ്ച കണ്ട സന്തോഷത്തിലാണ് ഇവർ. ദുൈബ വഴി സൗദിയിലേക്ക് മടങ്ങാൻ ദുൈബയിലും ഷാർജയിലും ഇറങ്ങിയ സൗദിയിലെ മലയാളി പ്രവാസികൾക്ക് ലഭിച്ചത് ഷാർജ പുസ്തകോത്സവം കണ്ടാസ്വദിക്കാനുള്ള ഭാഗ്യം.
നവംബർ മൂന്നു മുതൽ 13 വരെ ഷാർജ എക്സ്പോ സെൻററിൽ നടന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേള കണ്ടും പുസ്തകങ്ങൾ വാങ്ങിയും ഇഷ്ടപ്പെട്ട എഴുത്തുകാരുടെ ഒപ്പംനിന്ന് ഫോട്ടോ എടുത്തും പുസ്തകങ്ങളിൽ കൈയൊപ്പ് വാങ്ങിയും പാതിവഴിയിൽ ലഭിച്ച ഭാഗ്യത്തെ പരമാവധി ഉപയോഗിച്ചതിെൻറ സന്തോഷത്തിലാണ് പ്രവാസികളായ യാത്രക്കാർ.
പലരുടെയും വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഷാർജ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിക്കുക എന്നത്. എന്നാൽ, ഇപ്പോൾ സൗദിയിലേക്കുള്ള യാത്രക്കായി ദുൈബയിൽ എത്തിയപ്പോൾ ആ ഭാഗ്യം കൂടി ലഭിച്ചത് അനുഗ്രഹമായി കാണുന്നവരുമുണ്ട്. നിരവധി ക്വാറൻറീൻ യാത്രക്കാരാണ് ഇങ്ങനെ പ്രദർശന നഗരിയിൽ എത്തിയത്. തികച്ചും സൗജന്യമായിരുന്നു പ്രവേശനം എന്നതും ഏറെ ആശ്വാസമായി. മുറികളിൽ വെറുതെയിരുന്ന് 14 ദിവസത്തെ ക്വാറൻറീൻ എങ്ങനെ കഴിച്ചുകൂട്ടും എന്ന് കരുതിവന്നവർക്ക് പുസ്തകമേള ആശ്വാസമായി. കഴിഞ്ഞദിവസം പുസ്തകമേള അവസാനിച്ചെങ്കിലും പുസ്തകങ്ങൾ വാങ്ങാനും എഴുത്തുകാരിൽനിന്ന് നേരിട്ട് കൈയൊപ്പോടുകൂടി ഫോട്ടോ സഹിതം ലഭിച്ചത് മറക്കാനാകാത്ത യാത്രയായി കാണുന്നവരുണ്ട്. പ്രദർശനത്തിെൻറ അവസാനദിവസം ആയിരങ്ങളാണ് പുസ്തക നഗരിയിലേക്ക് ഒഴുകിയെത്തിയത്. 12ഓളം പ്രസാധകരുടെ പുസ്തക സ്റ്റാളുകൾ സന്ധ്യയോടുകൂടി നിറഞ്ഞുകവിഞ്ഞു.
ഒരേ നഗരിയിൽനിന്നും അന്വേഷിച്ച് നടന്ന പലപുസ്തകങ്ങളും കിട്ടിയതായി റിയാദ് യാത്രക്കാരനായ ദിൽഷാദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.