'ശവ്വാലമ്പിളി' മലർവാടി പെരുന്നാൾ ഒരുമ
text_fieldsദമ്മാം: മലർവാടി ദമ്മാം ചാപ്റ്റർ 'ശവ്വാലമ്പിളി' എന്ന പേരിൽ പെരുന്നാൾ ഒരുമ സംഘടിപ്പിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ നൂറിൽപരം കുട്ടികൾ പങ്കെടുത്തു.അബാൻ അൻസാറിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ പെരുമ്പിലാവ് അൻസാർ ട്രെയിനിങ് കോളജ് പ്രിൻസിപ്പലും ടീൻ ഇന്ത്യ-മലർവാടി സംസ്ഥാന കൗൺസിൽ മെംബറുമായ ഡോ. മഹ്മൂദ് ശിഹാബ് മുഖ്യാതിഥി ആയിരുന്നു. പരിപാടിയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുരുന്നുകൾ ഉൾപ്പെടെയുള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ദുരിതം നേരിടുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
മലർവാടി ദമ്മാം ടീം ലീഡർ മുഹമ്മദ് റഫീഖ് ആമുഖ ഭാഷണം നടത്തി. നാസിയ നജീം, ഐശ ഷിബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഐശ നുഹ കഥ പറഞ്ഞു. ഹജ്ന അഷ്കർ കവിത ആലപിച്ചു. മുഹമ്മദ് ഹാഷിം കീബോർഡ് വായിച്ചു. മലർവാടി കോഒാഡിനേറ്റർ മെഹബൂബ് മുടവൻകാട്ടിൽ നന്ദി പറഞ്ഞു.അനീസ മെഹബൂബ് അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.