ശൈഖ് അബ്ദുല്ല മുഹ്യുദ്ദീന്‍ മലൈബാരിയെ അനുസ്മരിച്ചു
text_fieldsജിദ്ദ: ഉദാത്തമായ മനുഷ്യപ്പറ്റിെൻറയും നിസ്വാര്‍ഥ ജനസേവനത്തിെൻറയും ആള്‍രൂപമായിരുന്നു കഴിഞ്ഞയാഴ്ച മക്കയിൽ നിര്യാതനായ ശൈഖ് അബ്ദുല്ല മുഹ്യുദ്ദീന്‍ മലൈബാരിയെന്ന് ഓൺലൈനിൽ നടന്ന അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഖുബ്ബ മലൈബാരി എന്നറിയപ്പെട്ടിരുന്ന മക്കയിലെ മലൈബാരി സമൂഹത്തിലെ കാരണവരായിരുന്ന ഇദ്ദേഹത്തിെൻറ ഓര്‍മകള്‍ പങ്കുവെക്കാൻ 'വിട പറഞ്ഞ വഴിവിളക്ക്'എന്ന ശീര്‍ഷകത്തില്‍ ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) ആണ് അനുസ്മരണ സംഗമം സംഘടിപ്പിച്ചത്.
വേദഗ്രന്ഥത്തിെൻറ മഹിത സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതിനും പാവങ്ങളുടെ കണ്ണീരൊപ്പുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശൈഖ് അബ്ദുല്ല മുഹ്യുദ്ദീന്‍ മലൈബാരി അര നൂറ്റാണ്ടിലേറെക്കാലം നടത്തിയ നിസ്തുല സേവനങ്ങളെ സംഗമത്തിൽ സംബന്ധിച്ചവർ പ്രകീര്‍ത്തിച്ചു.
നാലുപതിറ്റാണ്ടുമുമ്പ് ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ തനിക്ക് മലൈബാരി മദ്റസയോടും ശൈഖ് അബ്ദുല്ല മുഹ്യുദ്ദീന്‍ മലൈബാരിയുമായെല്ലാം അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മലൈബാരികളുടെ വിദ്യാഭ്യാസ ഉത്കര്‍ഷത്തിനുവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നതായും ഒാള് ഇന്ത്യ ഇസ്ലാഹി മൂവ്മെൻറ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു.
ജി.ജി.ഐ പ്രസിഡൻറ് ഡോ. ഇസ്മാഇൗല് മരിതേരി അധ്യക്ഷത വഹിച്ചു. മക്കയിലെയും ജിദ്ദയിലെയും മലൈബാരി സൗദി പ്രമുഖരായ തലാല്‍ ബകുര്‍ മലൈബാരി, ആദില്‍ ബിന്‍ ഹംസ മലൈബാരി, ജഅ്ഫര്‍ മലൈബാരി, അബ്ദുറഹ്മാന് അബ്ദുല്ല യൂസുഫ് മലൈബാരി, മുഹമ്മദ് സഈദ് മലൈബാരി, ഫൈസല്‍ മലൈബാരി, സുഫ്യാന് ഉമര്‍ മലൈബാരി, സല്മാന് മലൈബാരി, കരീം മലൈബാരി, ശൈഖ് ഖുബ്ബയുടെ മക്കളായ തുര്‍ക്കി അബ്ദുല്ല, ഫഹദ് അബ്ദുല്ല എന്നിവരും മലയാളി പൗരപ്രമുഖരായ വി.പി. മുഹമ്മദലി, ഡോ. ആലുങ്ങല്‍ അഹ്മദ്, മുസാഫിര്‍, മുല്ലവീട്ടില്‍ സലീം, ജി.ജി.ഐ പ്രതിനിധികളായ പി.വി. ഹസന് സിദ്ദീഖ് ബാബു, ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു. ഖുബ്ബ മലൈബാരിയുടെ ജീവിതം ആസ്പദമാക്കിയ ഡോക്യുമെൻററി പ്രദർശിപ്പിച്ചു.ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ സ്വാഗതവും സെക്രട്ടറി സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു. നൗഫല്‍ പാലക്കോത്ത്, ഗഫൂര്‍ കൊണ്ടോട്ടി എന്നിവർ പരിപാടി നിയന്ത്രിച്ചു. സഹല്‍ കാളമ്പ്രാട്ടിൽ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.