ശിഫ മലയാളി സമാജം ഫൗണ്ടേഴ്സ് ജീവകാരുണ്യ സഹായം നൽകി
text_fieldsറിയാദ്: ജോലിക്കിടെ ഏണിയിൽനിന്ന് വീണ് ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മലപ്പുറം ചെറുകാവ് സ്വദേശി ജലീലിന് നാട്ടിൽ പോയി ചികിത്സ നടത്താൻ ശിഫ മലയാളി സമാജം ഫൗണ്ടേഴ്സ് ധനസഹായം നൽകി. സംഘടനയിലെ അംഗമായ ജലീലിന് മറ്റ് അംഗങ്ങൾ സ്വരൂപിച്ച 65,000 രൂപയാണ് നൽകിയത്. പ്രസിഡൻറ് സനൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി അശോകൻ തുക കൈമാറി. സെക്രട്ടറി സുധി, കൺവീനർ സുരേഷ്, ട്രഷറർ ഷിബു, രക്ഷാധികാരി ബാബു കൊടുങ്ങല്ലൂർ, ബിസിനസ് കൺവീനർ ജിത്തു, വൈസ് പ്രസിഡൻറ് രാജു നാലുപറയിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോർജ്, സലിം, ദിലീഷ്, സജി വർഗീസ്, അഫ്സൽ, അനുപ്, ജലീൽ, ഷാനവാസ് കൊട്ടിയം, രജീഷ് ബാബു എന്നിവർ പങ്കെടുത്തു.
കോവിഡ് പ്രതിസന്ധി സൗദിയിൽ ഉടലെടുത്ത സമയം മുതൽ തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടന നടത്തിയിരുന്നതായി വാർത്തക്കുറിപ്പിൽ പറഞ്ഞു. ലോക്ഡൗൺ സമയത്ത് സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും അതല്ലാത്ത പ്രദേശത്തുള്ള മറ്റുള്ളവർക്കും 'അന്നം അതിപ്രധാനം' പദ്ധതിയിൽ ഉൾപ്പെടുത്തി അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഹെൽപ് ഡെസ്ക് തുടങ്ങി കോവിഡ് ബാധിതർക്ക് വൈദ്യസഹായം ലഭ്യമാക്കി. അസുഖം ഭേദമായവർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കി. ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കൈയൊടിഞ്ഞു ഗുരുതര പരിക്കേറ്റ എക്സിക്യൂട്ടിവ് അംഗം മുരുകനെ 50,000 രൂപ ചികിത്സ സഹായം നൽകി തുടർചികിത്സക്കായി നാട്ടിലേക്കയച്ചു. സെക്രട്ടറി മനോജിന് അദ്ദേഹത്തിെൻറ കണ്ണിെൻറ ചികിത്സക്കായി 45,000 രൂപ നൽകി. നാട്ടിലുള്ള അംഗം ജോസിന് 5000 രൂപയുടെ സാമ്പത്തിക സഹായവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.