രോഗബാധിതരായ രണ്ടംഗങ്ങൾക്ക് കൈത്താങ്ങായി ശിഫ മലയാളി സമാജം
text_fieldsറിയാദ്: ശിഫയിലെ തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ശിഫ മലയാളി സമാജം രണ്ട് അംഗങ്ങൾക്ക് ധനസഹായം നൽകി. ഉദരസംബന്ധമായ രോഗത്താൽ റിയാദിൽ ശസ്ത്രക്രിയക്ക് വിധേയനായ തൃശൂർ സ്വദേശി പ്രകാശ് കഴിഞ്ഞ 20 വർഷമായി വെൽഡിങ് വർക്ക് ഷോപ് തൊഴിലാളിയാണ്. ഇദ്ദേഹത്തിന്റെ ചികിത്സ സഹായം മാധ്യമപ്രവർത്തകനായ സുലൈമാൻ ഊരകം കൈമാറി.
ഹാർട്ട് ബ്ലോക്ക് മൂലം നാട്ടിൽ ചികിത്സയിൽ കഴിയുന്ന ശാസ്താംകോട്ട സ്വദേശി പി.വി. കുമാർ മെക്കാനിക്കാണ്. ഇദ്ദേഹത്തിനുള്ള സഹായം രക്ഷാധികാരി മോഹനൻ കരുവാറ്റ കൈമാറി. പ്രസിഡൻറ് ഫിറോസ് പോത്തൻകോട്, സെക്രട്ടറി പ്രകാശ് ബാബു വടകര, അശോകൻ ചാത്തന്നൂർ, മധു വർക്കല, സാബു പത്തടി, മുജീബ് കായംകുളം, വർഗീസ് ആളുക്കാരൻ, ബാബു കണ്ണോത്ത്, ബിജു മടത്തറ, സുനിൽ പൂവത്തുങ്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.