ഷിഫ മലയാളി സമാജം രക്തദാന ക്യാമ്പ്
text_fieldsറിയാദ്: ഷിഫ മലയാളി സമാജം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൊബൈൽ ബ്ലഡ് ബാങ്ക് സൗകര്യവുമുണ്ടായിരുന്നു. 200 അംഗങ്ങൾ രക്തദാനത്തിന് രജിസ്റ്റർ ചെയ്തു.
രക്തദാന ക്യാമ്പിൽ എത്തിച്ചേരുന്നതിന് വാഹന സൗകര്യം ഒരുക്കിയിരുന്നു. സംഘടന ഭാരവാഹികളും 10 അംഗ മെഡിക്കൽ സംഘവും റിയാദിലെ ജീവകാരുണ്യ മാധ്യമപ്രവർത്തകരും ഒപ്പം ചേർന്നു. രക്തദാന ക്യാമ്പ് സത്താർ കായംകുളം ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ചെയർമാൻ ഗഫൂർ കൊയിലാണ്ടി, ശിഹാബ് കൊട്ടുകാട്, സുലൈമാൻ വിഴിഞ്ഞം, അഖിനാസ് കരുനാഗപ്പള്ളി, ഇബ്രാഹിം അൽ മുത്തേരി എന്നിവർ പങ്കെടുത്തു.
പ്രസിഡൻറ് സാബു പത്തടി, സെക്രട്ടറി മധു വർക്കല, ട്രഷറർ വർഗീസ് ആളുക്കാരൻ, രക്ഷാധികാരികളായ മോഹനൻ കരുവാറ്റ, മുരളി അരീക്കോട്, അലി െഷാർണൂർ, വൈസ് പ്രസിഡൻറ് ഫിറോസ് പോത്തൻകോട്, പ്രകാശ് വടകര, ബിജു മടത്തറ, ജീവകാരുണ്യ കൺവീനർ മുജീബ് കായംകുളം, സലീഷ്, സന്തോഷ് തിരുവല്ല, ദിലീപ്, സൂരജ്, രജീഷ് ആറളം, ഉമർ പട്ടാമ്പി, ഹനീഫ കൂട്ടായി, റഹീം പറക്കോട്, ഉമർ അമാനത്ത്, ഹനീഫ വഴങ്ങൽ, അഫ്സൽ, സജീർ, സി.എസ്. ബിജു, ബിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഏറെ വൈകിയും ആളുകളുടെ തിരക്ക് വർധിച്ചതോടെ വീണ്ടും ഇത്തരത്തിൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സമാജം കൺവീനർ അശോകൻ ചാത്തന്നൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.