വർക് ഷോപ് തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി ശിഫ മലയാളി സമാജം
text_fieldsവർക് ഷോപ് തൊഴിലാളികൾക്ക് ശിഫ മലയാളി സമാജം ഒരുക്കിയ ഇഫ്താർ സംഗമം സലീം കളക്കര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: വർക് ഷോപ് തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി റിയാദിലെ ശിഫ മലയാളി സമാജം. ഏറ്റവും കൂടുതൽ വർക്ക്ഷോപ്പ് തൊഴിലാളികളുള്ള ശിഫയിലെ മൂന്നു വർക് ഷോപുകളിലാണ് വിരുന്നൊരുക്കിയത്. സമാജം പ്രവർത്തകർ സ്വന്തമായി തയാറാക്കിയ വിഭവങ്ങളാണ് വിളമ്പിയത്. പ്രസിഡന്റ് ഫിറോസ് പോത്തൻകോട് അധ്യക്ഷതയിൽ നടന്ന സാംസ്കാരിക യോഗം സലീം കളക്കര ഉദ്ഘാടനം ചെയ്തു.
വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് സംസാരിച്ചു. മുജീബ് കായംകുളം റമദാൻ സന്ദേശം നൽകി. കൺവീനർമാരായ സാബു പത്തടി, അശോകൻ ചാത്തന്നൂർ, മധു വർക്കല, മോഹനൻ കരുവാറ്റ, പ്രകാശ് ബാബു വടകര, രതീഷ് നാരായണൻ, ബാബു കണ്ണോത്ത്, ഹനീഫ കൂട്ടായി, ഹംസ മക്കാ സ്റ്റോർ, സുനിൽ പൂവത്തിങ്കൽ, ബിജു മടത്തറ, ബിനീഷ്, രജീഷ് ആറളം, അനിൽ കണ്ണൂർ, ലിജോ ജോയ്, മോഹനൻ കണ്ണൂർ, റഹീം പറക്കോട്, ബിജു അടൂർ, സന്തോഷ് തിരുവല്ല, ഉമർ അമാനത്ത്, വിജയൻ ഓച്ചിറ, ഷാജിത് ചോറോട്, ഉമർ പട്ടാമ്പി, ജിതിൻ മാത്തൻ, വഹാബ്, സത്താർ, മുനീർ, മാജിദ്, മിധുൻ എന്നിവർ നേതൃത്വം നൽകി. മജീദ് ചിങ്ങോലി, അബ്ദുല്ല വല്ലാഞ്ചിറ, ക്ലീറ്റസ്, നാസർ കല്ലറ, അസ്ലം പാലത്ത്, ഷിബു പത്തനാപുരം, ജോസഫ്, റാഫി പാങ്ങോട്, ഷാജി മഠത്തിൽ, ഷാരോൺ ഷെരീഫ്, ഷൈജു പച്ച, എൽദോ, സജീർ, സൈഫുദ്ദീൻ കായംകുളം, നമിഷ അസ്ലം, ഗഫൂർ കൊയിലാണ്ടി എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഷജീർ കല്ലമ്പലം സ്വാഗതവും വർഗീസ് ആളൂക്കാരൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.