തിരക്കൊഴിവാക്കാൻ പെരുന്നാൾ ഷോപ്പിങ് വിവിധ സമയങ്ങളിലാക്കുക –വാണിജ്യ മന്ത്രാലയം
text_fieldsജിദ്ദ: പെരുന്നാളിന്ന് അവശ്യസാധനങ്ങൾ വിവിധ സമയങ്ങളിൽ വാങ്ങാൻ വാണിജ്യമന്ത്രാലയം എല്ലാ ഉപഭോക്താക്കളോടും ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയാനും കച്ചവട കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനുമാണ് വാണിജ്യമന്ത്രാലയത്തിെൻറ നിർദേശം. തിരക്കില്ലാത്ത സമയങ്ങളിൽ ഷോപ്പിങ് നടത്തുന്നതിലൂടെ സാധനങ്ങൾ വേഗത്തിൽ വാങ്ങാനും കാഷ് കൗണ്ടറിലെ കാത്തിരിപ്പ് കുറക്കാനും സാധിക്കും. കോവിഡ് വ്യാപനം കുറക്കാനും കഴിയും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാളുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം നീട്ടാൻ നിർദേശം നൽകിയിട്ടുണ്ട്.
റമദാൻ മാസാവസാനത്തിനുമുമ്പ് ഉപഭോക്താവിനു കൂടുതൽ സമയം കിട്ടുന്നതിലൂടെ പെരുന്നാൾ സാധനങ്ങൾ വാങ്ങാൻ സൗകര്യമാകും. ആവശ്യമല്ലാത്തവ മാറ്റാനും മടക്കി െക്കാടുക്കാനും കഴിയും. വിശ്വസനീയമായ ഇ–മാർക്കറ്റിങ് സൈറ്റുകളിലൂടെ ഷോപ്പിങ് നടത്തുന്നത് തിരക്കൊഴിവാക്കാനും കോവിഡ് വ്യാപനം തടയുന്നതിനും നല്ല മാർഗമാണെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. മുഴുവൻ കച്ചവട സ്ഥാപനങ്ങളും കോവിഡ് മുൻകരുതൽ പാലിക്കണം. മുൻകരുതൽ നടപടികൾ പാലിക്കാത്ത സാഹചര്യത്തിൽ അല്ലെങ്കിൽ തവൽക്കനാ ആപ് പ്രയോഗിക്കാതിരിക്കുകയാണെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാനടപടികളുണ്ടാകുമെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.