ഷൊർണൂർ കെ.എം.സി.സി തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി
text_fieldsറിയാദ്: കെ.എം.സി.സി ഷൊർണൂർ മണ്ഡലം കമ്മിറ്റി ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ യോഗം ചേർന്ന് തീരുമാനിച്ചു. സംസ്ഥാന രാഷ്ട്രീയം കള്ളക്കടത്തിെൻറയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിെൻറയും കേന്ദ്രമായ വർത്തമാനകാല സാഹചര്യം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂല തരംഗമാണെന്നതിൽ തർക്കമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സുരക്ഷ സ്കീം മണ്ഡല തല കാമ്പയിെൻറ ഉദ്ഘാടനം, മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡൻറ് റിയാസ് മാവുണ്ടൂരിയെ സ്കീമിൽ അംഗമാക്കി, മണ്ഡലം ചെയർമാൻ അഷ്റഫ് പാടിയത്ത് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് കെ.എം. മുനീർ, ജനറൽ സെക്രട്ടറി ബാദുഷ പാലക്കോട്, റഫീഖ് മുണ്ടക്കോട്ടുകുറുശി, ഹകീം എലിയപ്പെറ്റ, യൂസുഫ് മോളൂർ, സലാം ഒങ്ങിന്തറ, ബഷീർ പനമണ്ണ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.