പ്രവാസികളുടെ ഹ്രസ്വസിനിമ 'അവള്' റിലീസിങ് ഇന്ന്
text_fieldsറിയാദ്: റിയാദില്‍നിന്നുള്ള പ്രവാസി കലാകാരന്മാര് അണിയിച്ചൊരുക്കിയ 'അവള്' സ്ത്രീപക്ഷ ഹ്രസ്വ സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.കെ ക്രിയേറ്റിവും വഞ്ചിപ്പുര ഫിലിംസും ചേര്‍ന്നൊരുക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് റിയാദിലെ സ്വകാര്യ കമ്പനിയിൽ ദീർഘകാലമായി ഗ്രാഫിക് ഡിസൈനറായി ജോലിചെയ്യുന്ന സിജിൻ കൂവള്ളൂർ ആണ്. പ്രവാസിയായ പ്രസാദ് വഞ്ചിപ്പുരയാണ് ചിത്രം നിർമിക്കുന്നത്. രണ്ടുപേരും റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകരാണ്. റിയാദിലെ സാമൂഹിക– രാഷ്ട്രീയ– സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകള്‍ ചേര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സിനിമയുടെ റിലീസ് നിർവഹിക്കും.
പ്രശസ്ത ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് രചിച്ച് യുവ സംഗീതസംവിധായകന് അരുണ്‍ രാജ് സംഗീതം നല്കി പ്രശസ്ത പിന്നണിഗായിക സിതാര കൃഷ്ണകുമാര്‍ ആലപിച്ച, ഈ സിനിമയിലെ 'കാലവേഗമോടിമായുമ്പോള്....' എന്ന ഗാനം ഇതിനകം ശ്രദ്ധ നേടി. രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോർജ്, കൃഷ്ണപ്രഭ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. കെ.ടി. നൗഷാദ് (കാമറ, എഡിറ്റിങ്), ബിജു തായമ്പത്ത്, ഫൈസല്‍ നിലമ്പൂര്‍ (കാമറ), ധനീഷ് (ഗ്രാഫിക്സ്), വി.എസ്. സജീന (സ്ക്രിപ്റ്റ് അസിസ്റ്റന്റ്), ജവാദ്, ഫൈസല്‍ (അസി. ഡയറക്ടര്‍മാര്‍) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഇന്ദു, ഹണി, റെജു, കൃഷ്ണകുമാര്‍, വിജില, സന, ഇസ്സ, ഷാരോണ്‍, ജിഷ്ണു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എസ്.കെ ക്രിയേറ്റിവിന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രം ജനങ്ങളിലേക്കെത്തും. വാർത്തസമ്മേളനത്തിൽ സിജിൻ കൂവള്ളൂർ, കെ.ടി. നൗഷാദ്, ധനീഷ് ചന്ദ്രൻ, വി.എസ്. സജീന, ഇന്ദു മോഹൻ, റെജു രാജൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.