കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം –കൊണ്ടോട്ടി കെ.എം.സി.സി
text_fieldsജിദ്ദ: ഇന്ത്യയിലെ പൊതുമേഖലയിൽ ഏറ്റവും ലാഭകരമായി പ്രവർത്തിച്ചിരുന്ന കരിപ്പൂർ വിമാനത്താവളത്തോട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ യാത്രപുറപ്പെടുന്ന കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ വികസനത്തിെൻറ പേരിൽ നഷ്ടപ്പെട്ട ഹജ്ജ് എംബാർക്കേഷൻ പോയൻറ് തിരിച്ചുകൊണ്ടുവരാനും വലിയ വിമാനങ്ങൾക്കുള്ള യാത്രാവിലക്കുകൾ പിൻവലിക്കാനും സർക്കാറുകൾ തയാറാവണം.
വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തണം. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത് കാരണം ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് മലബാർ മേഖലകളിൽ നിന്ന് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ ജോലിചെയ്യുന്ന സാധാരണക്കാരായ പ്രവാസികളെയാണെന്നും ആയതിനാൽ സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടലുകൾ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മലപ്പുറം ജില്ല കെ.എം.സി.സി ചെയർമാൻ പി.വി. ഹസൻ സിദ്ദീഖ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നാസർ ഒളവട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
എം.കെ. നൗഷാദ് വാഴയൂർ, ലത്തീഫ് കൊട്ടുപാടം, റഹ്മത്തലി എരഞ്ഞിക്കൽ, അൻവർ വെട്ടുപാറ, കെ.പി. അബ്ദുറഹ്മാൻ ഹാജി വലിയപറമ്പ്, അബ്ബാസ് മുസ്ലിയാരങ്ങാടി, ശറഫുദ്ദീൻ വാഴക്കാട്, ലത്തീഫ് പൊന്നാട്, മുഹമ്മദ് കുട്ടി മുണ്ടക്കുളം, അബു ഹാജി ചെറുകാവ്, കബീർ നീറാട്, മനാഫ് കവാത്ത് തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഹ്മാൻ അയക്കോടൻ സ്വാഗതവും കുഞ്ഞിമുഹമ്മദ് ഒളവട്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.