Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശ്രീ​കു​മാ​ർ...

ശ്രീ​കു​മാ​ർ വ​ള്ളി​കു​ന്ന​ത്തി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ശ്രീ​കു​മാ​ർ വ​ള്ളി​കു​ന്ന​ത്തി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പ്​ മ​ട​ങ്ങു​ന്ന ശ്രീ​കു​മാ​റി​ന്​ ശി​ഫ മ​ല​യാ​ളി സ​മാ​ജ​ത്തി​െൻറ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്​: മൂ​ന്നു പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ആ​ല​പ്പു​ഴ വ​ള്ളി​കു​ന്നം സ്വ​ദേ​ശി ശ്രീ​കു​മാ​റി​ന് ശി​ഫ മ​ല​യാ​ളി സ​മാ​ജം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​ദി​ൽ ഇ​ല​ക്ട്രോ​ണി​ക്​​സ് ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭ​ര​ണ​സ​മി​തി​യി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യും നി​ല​വി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റാ​യും എ​ക്കാ​ല​ത്തും സം​ഘ​ട​ന​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​കു​മാ​റി​ന് നാ​ട്ടി​ലെ​ത്തി കൂ​ടു​ത​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യ​ട്ടെ​യെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ ആ​ശം​സി​ച്ചു.

രാ​ജ​മ​ല ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​ർ​ക്കും ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ വെ​ടി​യേ​ണ്ടി വ​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും​ ആ​ദ​രാ​ജ്ഞ​ലി അ​ർ​പ്പി​ച്ചാ​ണ്​ യോ​ഗം ആ​രം​ഭി​ച്ച​ത്. പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പ്ര​കാ​ശ്​ ബാ​ബു, ട്ര​ഷ​റ​ർ ഷാ​ജി പി​ള്ള, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, ഉ​മ​ർ അ​മാ​ന​ത്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഫി​റോ​സ് പോ​ത്ത​ൻ​കോ​ട്, ര​തീ​ഷ് നാ​രാ​യ​ണ​ൻ, വി​ശ്വം​ഭ​ര​ൻ, റ​ഹിം പ​റ​ക്കോ​ട്, മ​ണി ആ​റ്റി​ങ്ങ​ൽ, ഉ​മ​ർ പ​ട്ടാ​മ്പി, ഷ​ജീ​ർ, കെ.​പി. ഹ​നീ​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ ഭ​ര​ണ​സ​മി​തി​യെ​പ്പ​റ്റി ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, ഉ​മ​ർ അ​മാ​ന​ത്, വ​ർ​ഗീ​സ് ആ​ളു​കാ​ര​ൻ, മോ​ഹ​ന​ൻ ക​രു​വാ​റ്റ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി പ്ര​കാ​ശ്​ ബാ​ബു സ്വാ​ഗ​ത​വും ഉ​മ​ർ പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgulf newssaudi newsshreekumar
Next Story