ചെങ്കടലിൽ ചെമ്മീൻ മത്സ്യബന്ധന സീസണിന് തുടക്കം
text_fieldsജിദ്ദ: ചെങ്കടലിൽ ചെമ്മീൻ മത്സ്യബന്ധന സീസണിന് തുടക്കം. ഖുൻഫുദ തുറമുഖത്തുനിന്ന് 28 ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
ആറുമാസത്തെ നിരോധനത്തിനുശേഷമാണ് ചെമ്മീൻ മത്സ്യബന്ധനം ആരംഭിച്ചത്. മത്സ്യ ശേഖരം സംരക്ഷിക്കുന്നതിനൊപ്പം അമിത മത്സ്യബന്ധനത്തിലൂടെ അതിന്റെ ശോഷണം കുറക്കുന്നതിനും പുനരുൽപാദനത്തിനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയുമാണ് ട്രാളിങ് നിരോധനമേർപ്പെടുത്തിയിരുന്നത്.
മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് നിശ്ചിത തീയതി പാലിക്കണമെന്ന് മക്ക മേഖല പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ വാലിദ് അൽദാഗിസ് ആവശ്യപ്പെട്ടു.
മത്സ്യ സമ്പത്തിന്റെയും പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സിന്റെയും സുസ്ഥിരത നിലനിർത്തുന്നതിന് മത്സ്യബന്ധന വ്യവസ്ഥ പാലിക്കണം. ഇത് ലംഘിക്കുന്നവർ ശിക്ഷാനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും അൽദാഗിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.