മദീനയിൽ ഷട്ടിൽ ബസുകളുടെ സമയം നീട്ടി
text_fieldsമദീന: റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മദീനയിൽ ഷട്ടിൽ ബസ് സർവിസുകളുടെ സമയം നീട്ടി. മദീന നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളെ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും വേഗത്തിൽ എത്തിക്കുന്നതിന് മദീന വികസന അതോരിറ്റിയാണ് ഷട്ടിൽ ബസ് സർവിസ് ആരംഭിച്ചത്.
ഉച്ചക്കുശേഷം മൂന്ന് മുതൽ ആരംഭിക്കുന്ന സർവിസ് മസ്ജിദുന്നബവിയിലും ഖുബാഅ് പള്ളിയിലും പുലർച്ചെ അരമണിക്കൂറോളമാണ് നീട്ടിയത്. അതായത് ഖിയാമുലൈൽ നമസ്കാരം കഴിയും വരെ. മദീന നിവാസികളെയും സന്ദർശകരെയും മസ്ജിദുന്നബവി, ഖുബഅ് പള്ളി എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിക്കുന്നതിന് ഏഴ് സ്ഥലങ്ങൾ സർവിസിന് നിർണയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.