സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയ: ഈജിപ്ഷ്യൻ ഇരട്ടകൾ സാറയും സൽമയും ഉടൻ റിയാദിലെത്തും
text_fieldsജിദ്ദ: ഇൗജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ സൽമയും സാറയും മാതാപിതാക്കളോടൊപ്പം ഏതാനും ദിവസങ്ങൾക്കുള്ളിൽ റിയാദിലെത്തും. സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്നാണിത്.
ആരോഗ്യസ്ഥിതി ഉറപ്പുവരുത്തി, നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കുട്ടികളുടെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപ്രതിയിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയ നടത്താനുള്ള സാധ്യതകൾ പരിശോധിക്കാനാണ് ഇൗജിപ്തിൽനിന്ന് സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കുന്നത്. ഇൗജിപ്ഷ്യൻ സയാമീസുകളെ വേർപെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തിക്കാനുള്ള നിർദേശത്തിന് കിങ് സൽമാൻ റിലീഫ് കേന്ദ്രം (കെ.എസ് റിലീഫ്) ജനറൽ സൂപ്പർവൈസറും സയാമീസ് ശസ്ത്രക്രിയ മെഡിക്കൽ ടീം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ സൽമാൻ രാജാവിന് നന്ദി അറിയിച്ചു.
ലോകത്ത് സൗദി അറേബ്യ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇൗജിപ്ഷ്യൻ സയാമീസുകളെ റിയാദിലെത്തിക്കാനുള്ള തീരുമാനം. സൗദിയും ഇൗജിപ്തും തമ്മിലെ ശക്തമായ ബന്ധം സ്ഥിരീകരിക്കുന്നതാണ് ഇതെന്നും അൽ-റബീഅ പറഞ്ഞു. 30 വർഷത്തിലധികമായി സൗദി അറേബ്യ സയാമീസുകളെ വേർപ്പെടുത്താനുള്ള പദ്ധതി ആരംഭിച്ചിട്ട്.
സയാമീസ് വേർപ്പെടുത്തൽ രംഗത്ത് ലോകത്തിന് മുന്നിൽ നടക്കുന്ന രാജ്യമായി സൗദി അറേബ്യ ഇതിനകം മാറി. അമ്പതിലധികം ശസ്ത്രക്രിയകൾ ഇതിനകം നടത്തിയതായാണ് കണക്ക്. ഇൗജിപ്ഷ്യൻ സയാമീസുകളെ കൂടി എത്തിക്കുന്നതോടെ മൊത്തം റിയാദിലെത്തിച്ച സയാമീസുകളുടെ എണ്ണം 118 ആകും. 22 രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ.
അതേസമയം, സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് ഇൗജിപ്തിലെ സൗദി എംബസിയിൽ സയാമീസുകളായ സൽമയെയും സാറയെയും മാതാപിതാക്കളോടൊപ്പം എത്തിച്ചു. കഴിഞ്ഞ ദിവസം െകയ്റോവിലെ സൗദി എംബസിയിൽ സയാമീസുകളെയും അവരുടെ മാതാപിതാക്കളെയും ഇൗജിപ്തിലെ സൗദി അംബാസഡർ ഉസാമ ബിൻ അഹമ്മദ് നഖ്ലി സ്വീകരിച്ചു.
കൂടിക്കാഴ്ചക്കൊടുവിൽ പാസ്പോർട്ടുകളും വിസകളും അംബാസഡർ കൈമാറി. ശസ്ത്രക്രിയ വിജയകരമാകാനും ഇൗജിപ്തിലേക്ക് സുരക്ഷിതമായി മടങ്ങാനും കഴിയെട്ട എന്നും പ്രാർഥിച്ചു. സൗദി അറേബ്യയുടെ കാരുണ്യത്തിന് കുട്ടികളുടെ പിതാവ് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.