എസ്.ഐ.സി ഖൈബർ ചരിത്ര കഥാപ്രസംഗം സംഘടിപ്പിച്ചു
text_fieldsജിദ്ദ എസ്.ഐ.സി സംഘടിപ്പിച്ച ‘ഖൈബർ’ ഇസ്ലാമിക ചരിത്ര കഥാപ്രസംഗം പരിപാടിയിൽ ശറഫുദ്ദീൻ തങ്ങൾ തൂത, ഹാഫിദ് മുസ്ലിയാരങ്ങാടി എന്നിവർ
ജിദ്ദ: എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'ഖൈബർ' ഇസ്ലാമിക ചരിത്ര കഥാപ്രസംഗം ശ്രദ്ധേയമായി. ബാഗ്ദാദിയ്യ എസ്.ഐ.സി ഓഡിറ്റോറിയത്തിൽ പ്രശസ്ത കാഥികൻ ശറഫുദ്ദീൻ തങ്ങൾ അൻസ്വരി തൂത (പ്രസിഡന്റ്, കേരള ഖിസ്സപ്പാട്ട് സംഘം), പിന്നണി ഗായകൻ ഹാഫിദ് മുസ്ലിയാരങ്ങാടി, മക്ക (ജോ. സെക്രട്ടറി, കേരള ഖിസ്സപ്പാട്ട് സംഘം) എന്നിവരാണ് കഥാപ്രസംഗം അവതരിപ്പിച്ച് സദസ്സിന്റെ മനം കവർന്നത്.
പരിപാടി ആസ്വദിക്കാൻ നിരവധി പേർ സന്നിഹിതരായിരുന്നു. ഇസ്ലാമിക പ്രബോധനരംഗത്ത് കഥാപ്രസംഗം എന്ന കലക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ശറഫുദ്ദീൻ തങ്ങൾ അൻസ്വരി പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കുന്ന മത, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കിയതിൽ ഇസ്ലാമിക കഥാപ്രസംഗം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന കലാകാരന്മാരെ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു. അബൂദബി എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്റ് ഷഹീൻ തങ്ങൾ, അബൂദബി എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡന്റ് ഹബീബുല്ല തങ്ങൾ മേലാറ്റൂർ എന്നിവർക്ക് പരിപാടിയിൽ സ്വീകരണം നൽകി. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും നാഷനൽ കമ്മിറ്റി സെക്രട്ടറി ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.